ബസ്തർ : ഛത്തീസ്ഗഡിൽ നിന്ന് 850 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നാടു കടത്തി . ബസ്തറിൽ നിന്ന് 500 നുഴഞ്ഞുകയറ്റക്കാരെയും കവർധയിൽ നിന്ന് 350 പേരെയുമാണ് നാടുകടത്തിയത്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത് . ആഭ്യന്തര മന്ത്രി വിജയ് ശർമ്മയുടെ നേതൃത്വത്തിലാണ് നടപടികൾ .
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാനായി വനവാസി സംഘടനയായ സർവ് ആദിവാസി സമാജ്, മാസങ്ങൾക്ക് മുൻപ് സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിച്ചു . ഈ ബംഗ്ലാദേശികൾ പ്രദേശത്തിന്റെ സാംസ്കാരികവും ജനസംഖ്യാശാസ്‌ത്രപരവുമായ ഘടനയെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് സംഘം വ്യക്തമാക്കിയിരുന്നു.
അതേസമയം കശ്മീരിൽ നിന്ന് റോഹിംഗ്യകളെ ഒഴിവാക്കാനും നീക്കങ്ങൾ ആരംഭിച്ചു.400 ഓളം റോഹിംഗ്യകൾ താമസിക്കുന്ന ജില്ലയിലെ 14 ഇടങ്ങളിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചിരുന്നു. ഇവരെ ഉടൻ തന്നെ ഇവിടെ നിന്ന് പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക