ന്യൂദൽഹി: ലഖ്‌നൗവിലെ പ്രത്യേക എൻഐഎ കോടതി ചൊവ്വാഴ്ച ഹിസ്ബുൽ മുജാഹിദ്ദീൻ അംഗത്തെ ഒന്നിലധികം കഠിന തടവിനും ജീവപര്യന്തത്തിനും ശിക്ഷിച്ചു. തീവ്രവാദിയായ ആസാമിലെ ഹോജായ് ജില്ല സ്വദേശിയായ കമറൂസ് സമാനെയാണ് ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളും മറ്റ് സ്ഥലങ്ങളും തകർക്കാൻ ലക്ഷ്യമിട്ട് തീവ്രവാദ ഗൂഢാലോചനയിൽ പങ്കെടുത്ത കേസിൽ ശിക്ഷിച്ചത്.
2018ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സമാൻ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിലും ആക്രമണ സാധ്യതകൾക്കായി നിരീക്ഷണം നടത്തുന്നതിലും ഏർപ്പെട്ടിരുന്നതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഐപിസി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമുള്ള വിവിധ കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഉത്തർപ്രദേശിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിവിധ ക്ഷേത്രങ്ങളിലും ഭീകരാക്രമണം നടത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് ഇയാൾ ചുക്കാൻ പിടിച്ചിരുന്നതായി അന്വേഷണ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 സെപ്റ്റംബറിൽ എടിഎസ് ലഖ്‌നൗവിൽ നിന്ന് അന്വേഷണം ഏറ്റെടുത്തതിന് ശേഷം കേസ് എൻഐഎ വീണ്ടും രജിസ്റ്റർ ചെയ്തു.
ഒളിവിലുള്ള ഒരു പ്രതി ഒസാമ ഉൾപ്പെടെ അഞ്ച് പ്രതികൾക്കെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിൻ ജാവേദ് എന്ന തീവ്രവാദി പിന്നീട് 2019 സെപ്റ്റംബറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: