Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അധികാരം ഏറ്റെടുക്കുന്നതിന് സിറിയന്‍ വിമതര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 07:51 am IST
inWorld

ഡമാസ്‌കസ്: സിറിയയുടെ ഭരണം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലിയുമായി വിമത നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്‌ക്കായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അസദിന്റെ ഭരണത്തിന് കീഴില്‍ നടന്ന പീഡനങ്ങള്‍ക്ക് ഉത്തരവാദികളായ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വെറുതേവിടില്ല എന്ന് അല്‍ ജുലാനി വ്യക്തമാക്കി. അസദ് ഭരണകാലത്ത് ക്രൂരപീഡനങ്ങളുടെ പേരില്‍ ജയിലിടയ്‌ക്കപ്പെട്ടവരെല്ലാം മോചിതരായി. ഡമാസ്‌കസിലെ ജയിലുകള്‍ക്കും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ക്കും മുന്‍പില്‍ ഉറ്റവരെ തിരഞ്ഞ് ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ സിറിയയ്‌ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കി. 48 മണിക്കൂറിനിടെ 250ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഇതിനിടയില്‍ വിമതസഖ്യത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്എന്‍എ) വടക്കന്‍ സിറിയയില്‍ കുര്‍ദ്സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കൈയിലുണ്ടായിരുന്ന പ്രദേശമാണ് മന്‍ബിജ്. കിഴക്കന്‍ സിറിയയിലെ അല്‍ മിസ്ത്രിയില്‍ തുര്‍ക്കി ഡ്രോണാക്രമണം നടത്തിയെന്നും ആറു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തരയുദ്ധകാലത്ത് അസദിനെതിരേ പോരാടിയ വിമതസംഘങ്ങള്‍ക്കിടയില്‍ അദ്ദേഹം പുറത്തായശേഷവും ഭിന്നത നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയായാണ് എസ്എന്‍എ മന്‍ബിജ് പിടിച്ചതിനെ കാണുന്നത്.

Tags: Syrian rebelsAbu Muhammad al-JulaniMuhammad Al JalaliSyrianCivilWar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.