ചുമ്മാ വിശന്നിരുന്നും പട്ടിണി കിടന്നും ഭാരം കുറയ്‌ക്കുകയല്ല പുതിയ കാലത്തിന്റെ ട്രെന്‍ഡ്. മറിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളോടു കൂടി സുസ്ഥിരമായ രീതിയില്‍ ഭാരം കുറയ്‌ക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്കാണ് 2024ല്‍ സ്വീകാര്യത ലഭിച്ചത്. അതുകൊണ്ട് തന്നെ ഇഷ്ടമുള്ള ആഹാരം കൃത്യമായ അളവിൽ കഴിച്ചാണ് പലരും മുന്നോട്ട് പോയത് . 2024 ൽ ഏറ്റവും കൂടുതൽ പ്ലേറ്റുകളിൽ ഇടം നേടിയ ആഹാരം ഇവയാണ്.
2024-ൽ ധാരാളം ആളുകൾ മൃഗ ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച് പയർവർഗ്ഗങ്ങൾ, ബീൻസ്, പഴങ്ങൾ, ബദാം, ഓട്സ്, കടല, പച്ചക്കറികൾ തുടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷ്യവസ്തുക്കളിലേക്ക് തിരിയുന്നത് നമ്മൾ കണ്ടു. സസ്യാഹാരം ശ്രദ്ധ നേടുന്നത് തുടരുന്നതിനാൽ, വരുന്ന വർഷം സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ കൊണ്ട് സമ്പന്നമാകും.എങ്കിലും ചിക്കൻ പ്രേമികളെ തൃപ്തിപ്പെടുത്താൻ ചിക്കൻ 65 ഉം ഇത്തവണ ലിസ്റ്റിൽ ഉണ്ട്.
ബൺ മാസ്ക
മുംബൈയുടെ പ്രിയപ്പെട്ട പ്രാതൽ വിഭവം 2024 ൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് . മുംബൈയിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും തെരുവുകളിൽ ആധിപത്യം പുലർത്തുന്ന ഒരു ജനപ്രിയ ലഘുഭക്ഷണമാണിത്. ഒരു കപ്പ് ചൂടുള്ള ചായയ്‌ക്കൊപ്പം വിളമ്പുന്ന മൃദുവായ ബണ്ണ്. വെണ്ണ പുരട്ടി അതീവ സ്വദോടെ ഉണ്ടാക്കുന്ന വിഭവമാണിത്. ചായയ്‌ക്കൊപ്പം 2024 ൽ പ്രഭാതഭക്ഷണമായി പലരും തെരഞ്ഞെടുത്തത് ബൺ മാസ്കയാണ്.
ദാൽ കിച്ച്ഡി
പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ദാൽ കിച്ച്ഡി ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും നല്ല ഉറവിടമാണ്. ഇതിൽ കൊഴുപ്പും കൊളസ്ട്രോളും കുറവാണ്. ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. ദാൽ കിച്ച്ഡി ഉണ്ടാക്കാനും എളുപ്പമാണ്.
ചിക്കൻ 65
ലോകത്തിന്റെ പല ഭാഗങ്ങളില്‍ പല തരത്തിലുള്ള ചിക്കന്‍ വിഭവങ്ങളുണ്ട്. ചിക്കന്‍ രുചി ഇഷ്ടമില്ലാത്ത നോണ്‍വെജിറ്റേറിയന്‍സും കുറവായിരിക്കും. പല തരത്തിലുള്ള ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളും പലയിടങ്ങളിലുമുണ്ട്. എങ്കിലും 2024 ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ 65. ആഗോളതലത്തില്‍ലും ഏറ്റവും മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളില്‍ ആദ്യപത്തില്‍ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ചിക്കന്‍ 65
പ്രതികരിക്കാൻ ഇവിടെ എഴുതുക: