ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ വിപ്ലവകരമായ പല മാറ്റങ്ങളുമാണ് ആരോഗ്യ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതിയുടെ ഭാഗമായ കണ്ടെത്തലുകള്‍ക്ക് പുറമേ നവീനമായ പല വര്‍ക്ക് ഔട്ട് സ്റ്റൈലുകള്‍ക്കും ഭക്ഷണക്രമങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ കൈപിടിച്ചുള്ള ജീവിതശൈലി മാറ്റങ്ങള്‍ക്കുമെല്ലാം 2024 സാക്ഷ്യം വഹിച്ചു.2024 അവസാനിക്കാനിരിക്കെ, ഈ വർഷം സെലിബ്രിറ്റികളുടെ ജീവിതത്തിൽ ഇടം നേടിയ ഡയറ്റുകൾ നോക്കാം
1. കീറ്റോ ഡയറ്റ്
അമിതവണ്ണം കുറയ്‌ക്കാനും സ്ലിം ആകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. 2024 ൽ ഏറ്റവും കൂടുതൽ താരങ്ങൾ പിന്തുടർന്നതും കീറ്റോ തന്നെ.ഉയര്‍ന്ന തോതില്‍ കൊഴുപ്പ് അടങ്ങിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. ഇത് ശരീരത്തില്‍ കീറ്റോസിസ് എന്ന ചയാപചയ അവസ്ഥയുണ്ടാക്കും. ഇന്ധനത്തിനായി ശരീരം കാര്‍ബോഹൈഡ്രേറ്റിന് പകരം കൊഴുപ്പ് കത്തിക്കുന്ന അവസ്ഥയാണ് കീറ്റോസിസ്. ഈ സമയം കൊഴുപ്പിനെ കത്തിച്ച് ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോണുകള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കും. ഭക്ഷണത്തിലെ കൊഴുപ്പും ശരീരത്തില്‍ ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പും കീറ്റോസിസില്‍ ശരീരം ഉപയോഗപ്പെടുത്തും
മീന്‍, മാംസം, കൊഴുപ്പ് കൂടിയ പാലുത്പന്നങ്ങള്‍, നട്‌സ്, വിത്തുകള്‍, അവോക്കാഡോ, കാര്‍ബോ കുറഞ്ഞ പച്ചക്കറികള്‍ എന്നിവ കീറ്റോ ഡയറ്റില്‍ അടങ്ങിയിരിക്കുന്നു. അതേ സമയം ധാന്യങ്ങള്‍, പഞ്ചസാര, സ്റ്റാര്‍ച്ച് അടങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവയൊന്നും കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നില്ല.
2 .ഇടവിട്ടുള്ള ഉപവാസം
2024 ൽ രണ്ടാമതായി പലരും തെരഞ്ഞെടുത്തത് ഉപവാസമാണ്. നമ്മുടെ ജീവിതരീതിക്കനുസരിച്ച് ഉപവാസത്തിന്റെ സമയം തിരഞ്ഞെടുക്കാം. ആയുർവേദം ഉപവാസത്തെ ലംഘനചികിത്സാക്രമമായാണു കാണുന്നത്.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്‌ക്കുന്നു. ട്രൈഗ്ലിസറൈഡുകളും രക്തസമ്മർദവും കുറയ്‌ക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. അധികമായുള്ള കൊഴുപ്പ് കുറയുന്നതിലൂടെ ശരീരഭാരവും കുറയുന്നു.
3. സസ്യാധിഷ്ഠിത ഭക്ഷണക്രമം
സോനം കപൂർ, ശ്രദ്ധ കപൂർ എന്നിവരെപ്പോലുള്ള സെലിബ്രിറ്റികൾ സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നു . ഈ ഭക്ഷണക്രമം മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുകയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പോഷകങ്ങളെക്കുറിച്ചുള്ള 2024 ലെ പഠനം കാണിക്കുന്നത് സസ്യാധിഷ്ഠിത ഭക്ഷണക്രമം ശരീരഭാരം കുറയ്‌ക്കാൻ മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, ചില ക്യാൻസറുകൾ എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നുണ്ടെന്നാണ്.
4. ലോ-കാർബ് ഇന്ത്യൻ ഡയറ്റ്
ലോ-കാർബ് ഇന്ത്യൻ ഡയറ്റിന് 2024 ൽ ഏറെ ആരാധകർ ഉണ്ടായിരുന്നു. അന്നജങ്ങൾ കുറച്ച് കൊണ്ടുള്ള ഡയറ്റാണ് ഇത്. ഇതിൽ പെട്ടെന്ന് ദഹിക്കുന്ന അന്നജം അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കുന്നു. അരി, ഗോതമ്പ് അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ പോലുള്ളവയും എല്ലാ ധാന്യങ്ങളും, കിഴങ്ങ് വർഗ്ഗങ്ങളും, മധുരമുള്ള പഴങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റിൽ ഒഴിവാക്കി വരുന്നു. അതിന് പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നു.
5. ഡിറ്റോക്സ് ഡയറ്റ്സ്
ഡിറ്റോക്സ് പാനീയങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് 2024 ലാണ്. ശരീരഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്ന ഒന്നാണ് ഡിറ്റോക്സ് പാനീയങ്ങൾ. ഇവ കുടലിന്റെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ഇന്ത്യൻ സെലിബ്രിറ്റികൾ ഏറ്റവും തെരഞ്ഞെടുത്തത് ഡിറ്റോക്സ് ഡയറ്റാണ്. നടി ആലിയ ഭട്ട് പലപ്പോഴും ഗ്രീൻ ജ്യൂസുകളും സൂപ്പുകളും ഹെർബൽ ടീകളും ശരീരത്തെ ശുദ്ധീകരിക്കാൻ കഴിക്കാറുണ്ട്.
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ ഡിറ്റോക്സിഫിക്കേഷൻ അത്യാവശ്യമാണ്. ശരീരം കൃത്യ സമയത്ത് സ്വാഭാവികമായും വിഷാംശം ഇല്ലാതാക്കുന്നുണ്ട്. ചില ഹെർബൽ പാനീയങ്ങൾക്ക് ഈ പ്രക്രിയയെ പിന്തുണയ്‌ക്കാനും കൂടുതൽ ആരോഗ്യകരമായി വിഷാംശത്തെ പുറന്തള്ളാനും കഴിയുന്നു. ശരീരത്തെ ശുദ്ധീകരിക്കാൻ മാത്രമല്ല, ആമാശയത്തെ വ്യത്തിയാക്കാനും മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: