Entertainment

ദിലീപ് കേസ് തീരാൻ പോകുന്നില്ല; ഇപ്പോൾ നാല് വർഷമായില്ലെ?ദിലീപിനെതിരെ തെളിവുകൾ കെട്ടിചമച്ചതെന്ന് ഒരു ഡിജിപിയാണ് പറഞ്ഞത്, പിന്നിൽ ആരെന്ന് അറിയാം;ശ്രീലേഖ

Published by

പീഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചെന്ന് മുൻ ഡിജിപിയും ജയിൽ മേധാവിയായിരുന്നു ശ്രീലേഖ ഐപിഎസ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും ദിലീപിനെ അനുകൂലിച്ചതിന് ഏറെ പഴികേട്ട പൊലീസുകാരിയായിരുന്നു.അവർ. എന്നാൽ തന്റെ അതേ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ദിലീപ് ഇക്കാര്യത്തിൽ നിരപരാധിയാണെന്നും തറപ്പിച്ച് പറയുകയാണ് അവർ. മുഖ്യമന്ത്രിയോട് അടക്കം ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലു അവർ ആരും അത് അം​ഗീകരിച്ചില്ലെന്നും ശ്രീലേഖ പറയുന്നു.

ദിലീപിനെ അവശനിലയിൽ കാണുന്നത് വരെ ‍ഞാൻ അവൾക്കൊപ്പമാണ് നിന്നത്. എന്നാൽ കേസിനെ കുറിച്ച് പഠിച്ചു, അന്വേഷിച്ചു പലതും ബോധ്യമായതോടെയാണ് എനിക്ക് മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം. ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയെന്ന കാര്യം.ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കിയത്. അവിശ്വസീനിയമായിരുന്നു അത്. മുഖ്യമന്ത്രിയെ ഉൾപ്പടെ ഇത് ബോധിപ്പു, ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്ക് അറിയാമായിരുന്നിട്ടും അവരത് അം​ഗീകരിക്കാൻ തയാറായിരുന്നില്ല.

ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഞാൻ നേരിട്ട് അന്വേഷിച്ചും ചോദിച്ചും കണ്ടെത്തിയ വസ്തുതകളും അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഈ കേസ് തീരാൻ പോകുന്നില്ല. ഇപ്പോൾ നാല് വർഷമായില്ലെ? ഇത് തീർന്നാൽ ചീട്ടുകൊട്ടാരം പോലെ കെട്ടിയയുർത്തിയതോടെ നിലപൊത്തും. പലരെയും അത് ബാധിക്കും.

അതിന്റെ പുറകിലുള്ള ആൾക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇത് പുറത്തുപറയാനാകില്ല. കാരണം ഞാൻ അന്വേഷണ സംഘത്തിന്റെ ഭാ​ഗമല്ല. ഞാൻ വീഡിയോ എടുത്തപ്പോഴും ശ്രീലേഖയെ ഉടനെ അറസ്റ്റ് ചെയ്യും ദിലീപിന്റെ കേസിൽ പ്രതിയാകും എന്നൊക്കെയായിരുന്നു ചില മാദ്ധ്യമങ്ങൾ പറഞ്ഞിരുന്നത്. എന്നിട്ട് എന്തായി അറസ്റ്റിലായോ? നടപടി സ്വീകരിച്ചോ?..—ശ്രീലേഖ ചോദിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by