തിരുവനന്തപുരം:നെടുമങ്ങാട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി നമിത ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന് സന്ദീപിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആര്യനാട് ഗവ. ഐടിഐയിലെ വിദ്യാര്‍ത്ഥിനി നമിത ഇന്നലെയാണ് ആനാടുള്ള വാടക വീട്ടില്‍ തൂങ്ങിമരിച്ചത്.
പ്രതിശ്രുത വരന് സന്ദീപ് നമിതയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതിന് പിന്നാലെയാണ് നമിത ആത്മഹത്യ ചെയ്തത്.ആത്മഹത്യ പ്രേരണയിലാണ് സന്ദീപിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നമിതയുടെ ഫോണുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നണ് സന്ദീപ് മൊഴി നല്കി. സന്ദീപിന്റെ ഫോണും നമിത ഉപയോഗിച്ചിരുന്ന ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ പരിശോധന അടക്കം പൂര്‍ത്തിയാക്കി സന്ദീപിനെ വീണ്ടും വിളിച്ചുവരുത്താനാണ് പൊലീസ് നീക്കം.
രണ്ട് വര്‍ഷം മുമ്പാണ് വലിയമല സ്വദേശി സന്ദീപുമായി നമിതയുടെ വിവാഹ നിശ്ചയം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: