അവതരണരംഗത്ത് തന്റേതായ ശൈലിയിലൂടെ പ്രശസ്തയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാര രീതി രഞ്ജിനിയെ ശ്രദ്ധേയയാക്കുകയായിരുന്നു. ഇതിന്റെ പേരിൽ വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്. വലിയൊരു ആൾക്കൂട്ടത്തെ കയ്യിലെടുക്കാനുള്ള രഞ്ജിനിയുടെ കഴിവിനെ അഭിനന്ദനങ്ങളും ലഭിക്കാറുണ്ട്. രഞ്ജിനിയെ അനുകരിച്ച് പല അവതാരകരും എത്തിയെങ്കിലും രഞ്ജിനിയ്‌ക്ക് പകരം രഞ്ജിനി തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ പലപ്പോഴും താരം ട്രോളുകൾക്ക് ഇരയാവാറുണ്ട്.
ഇപ്പോഴിതാ ഈ 42 ാം വയസിലും താൻ വിവാഹതിയാകാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. എന്ത് കൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് ധന്യവർമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി പറയുന്നത്. എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്.പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കിൽ ഒരാൾ കൂടെ വേണമെന്നില്ലെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും താരം പറയുന്നു.
ഞാൻ ഒട്ടും റൊമാന്റിക് അല്ല. എനിക്ക് പിഡിഎ ഒന്നും സാധിക്കില്ല. കെട്ടിപ്പിടിക്കുന്നതിലും ഉമ്മ വെക്കുന്നതിലുമൊന്നും പ്രശ്നമില്ല. എന്റെ റൊമാൻസ് അകത്താണ്. അത് പുറത്ത് കാണിക്കാൻ സാധിക്കില്ലെന്നാണ് രഞ്ജിനി പറയുന്നത്. തനിക്ക് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.റിലേഷൻഷിപ്പിനിടെ മതം മാറിയവരും മതം മാറ്റാൻ ശ്രമിച്ചവരുമൊക്കെയുണ്ട്. 20 കളിലും 30 കളിലും 40 കളിലും പ്രണയിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു.മലയാളം പരിപാടിയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നവൾ, അട്ടഹസിക്കുന്നവൾ, ആളുകളെ കെട്ടിപിടിക്കുന്നവൾ, കാല് കവച്ചുവയ്‌ക്കുന്നവൾ, അടക്കവും ഒതുക്കവും ഇല്ലാത്തവൾ, കേരളത്തനിമ ഇല്ലാത്തവൾ എന്നിങ്ങനെയായിരുന്നു വിമർശനമെന്നും രഞ്ജിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: