Kerala

ജോണ്‍ ബ്രിട്ടാസിന്റെ ചതി പുറത്ത് ; മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം ഒഴിയും

Published by

കൊച്ചി: മമ്മൂട്ടിക്ക് കിട്ടേണ്ട രാജ്യസഭാ സീറ്റ് ജോണ്‍ ബ്രിട്ടാസ് ചതിയിലൂടെ തട്ടിയെടുത്തത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടി കൈരളി ചെയര്‍മാന്‍ സ്ഥാനം ഒഴിയും. മമ്മൂട്ടിയെ രാജ്യസഭാംഗമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതു മനസിലാക്കിയ ജോണ്‍ ബ്രിട്ടാസ് ചതി പ്രയോഗം നടത്തിയതായി സംവിധായകന്‍ ആലപ്പി അറഫാണ് പുറത്തുവിട്ടത്. മമ്മൂട്ടി അനുമതി കൊടുക്കാതെ ആലപ്പി അഷറഫ് ഇങ്ങനൊരു വെളിപ്പെടുത്തല്‍ നടത്തില്ല. ഉറപ്പിച്ചിരുന്ന രാജ്യസഭാ സീറ്റ് നഷ്ടമായതിനെ കുറിച്ചു മമ്മൂട്ടി രഹസ്യമായി അന്വേഷിച്ചു. കാരണം അറിഞ്ഞ മന്ത്രി റിയാസ് അക്കാര്യം മമ്മൂട്ടിയെ അറിയിച്ചു.
കൈരളി പാര്‍ട്ടി ചാനല്‍ ക്വാട്ടയിലുള്ള രാജ്യസഭാ സീറ്റ് ചെയര്‍മാന്‍ മമ്മൂട്ടിക്കു കിട്ടുന്നത് എംഡി യായ ബ്രിട്ടാസിനു സഹിച്ചില്ല. തുടര്‍ന്നാണ് ബ്രിട്ടാസിന്റെ കൊടും ചതി പ്രയോഗം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടാസിനു ചതി നടത്താന്‍ സൗകര്യമായി.
സര്‍ക്കാരിന്റെ ചില നിലപാടുകളില്‍ മമ്മൂട്ടിക്ക് വിയോജിപ്പുണ്ടായിരുന്നതു ബ്രിട്ടാസ് അവസരമാക്കി. ബ്രിട്ടാസുമായി ഫോണില്‍ സംസാരിക്കവേ മമ്മൂട്ടി മനസു തുറന്നു മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി. സ്പീക്കര്‍ ഫോണില്‍ സംഭാഷണം മുഖ്യമന്ത്രിയും കേള്‍ക്കുന്നുണ്ടെന്ന കാര്യം മമ്മൂട്ടി അറിഞ്ഞില്ല.മമ്മൂട്ടിയുടെ വാക്കുകള്‍ കേട്ടു ക്ഷുഭിതനായ പിണറായി രാജ്യസഭാ സീറ്റു വെട്ടി. കൈരളി ക്വാട്ടയില്‍ ബ്രിട്ടാസ് രാജ്യസഭയിലുമെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by