കൊച്ചി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ 85കാരന് നഷ്ടമായത് 18 ലക്ഷം രൂപ. നവംബര്‍ മാസത്തില്‍ ജെറ്റ് എയര്‍വേയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്
ജെറ്റ് എയര്‍വേയ്സ് മാനേജ്മെന്റുമായി തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് നവംബര്‍ 22ന് 85കാരനെ ഫോണില്‍ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. ഇതില്‍ നിന്ന് ഒഴിവാക്കാന്‍ ആദ്യം 5000 രൂപ അയക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് വിളിച്ച് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 18 ലക്ഷം രൂപയോളം തട്ടിയെടുത്തു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് താന്‍ തട്ടിപ്പിനിരയതാണെന്ന് 85കാരന് മനസിയായത്. തുടര്‍ന്ന് സൈബര്‍ പൊലീസിനെ സമീപിച്ചു. സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: