ദമാസ്കസ്: ഒരു കാലത്ത് യുഎസ് സര്‍ക്കാര്‍ തലയ്ക്ക് 84 കോടി രൂപ വിലയിട്ട തീവ്രവാദിയാണ് മുഹമ്മദ് അല്‍ ജൊലാനി. എന്നാല്‍ ഇന്ന് ഇദ്ദേഹം വിമത കലാപക്കാരുടെ നായകന്മാരില്‍ ഒരാളാണ്. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസ്സാദിനെ വീഴ്ത്തിയതില്‍ മുഹമ്മദ് അല്‍ ജൊലാനിയ്ക്കും പങ്കുണ്ട്.
സിറിയ ഭാവിയില്‍ ഇസ്ലാമിക തീവ്രവാദസംഘങ്ങളുടെ കയ്യില്‍പ്പെടുമോ?
അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെ ബാഷര്‍ അല്‍ അസ്സാദിനെ അട്ടിമറിച്ച വിമതഗ്രൂപ്പ് എന്നത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക തീവ്രവാദിസംഘങ്ങളാണെന്നും ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. ഇപ്പോള്‍ യുഎസ്, ഇസ്രയേല്‍, തുര്‍ക്കി തുടങ്ങിയവരെല്ലാം സിറിയയുടെ വിവിധ ഭാഗങ്ങളില്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഭാവിയില്‍ സിറിയ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുമോ എന്ന ആശങ്ക വര്‍ധിക്കുന്നുണ്ട്.
ഹെസ്ബുള്ളയ്‌ക്ക് സിറിയയില്‍ നിന്നുള്ള ആയുധവിതരണം നിലയ്‌ക്കും
അതേ സമയം ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തിയതോടെ ലെബനനിലെ ഹെസ്ബുള്ളയ്‌ക്കുള്ള ആയുധവിതരണത്തിന് തടയിടാനാകുമെന്നാണ് അമേരിക്ക കരുതുന്നത്. ഇതോടെ ഇസ്രയേലിന് ഹെസ്ബുള്ളയെ എളുപ്പത്തില്‍ ആക്രമിച്ച് വീഴ്‌ത്താം. തല്‍ക്കാലം യുഎസ് ഒരു പാവസര്‍ക്കാരിനെ സിറിയ ഭരിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കപ്പുറം നോട്ടമില്ലാത്തതിനാല്‍ ഭാവിയില്‍ സിറിയയുടെ സ്ഥിതി അഫ്ഗാനിസ്ഥാന്‍ പോലെ ആയിത്തീരുമോ എന്ന ആശങ്കയുണ്ട്.
പണ്ട് അല്‍ ക്വെയ്ദയുടെ ഭാഗമായുള്ള സംഘടനയുടെ നേതാവായിരുന്നു മുഹമ്മദ് അല്‍ ജൊലാനി. 2011ല്‍ സിറിയയില്‍ ആഭ്യന്തരകലാപം നടക്കുമ്പോള്‍ അതില്‍ മുഹമ്മദ് അല്‍ ജൊലാനിയുടെ സംഘടനയായ അല്‍ നുസ്ര ഫ്രണ്ടും (എഎന്‍എഫ്) ഉണ്ടായിരുന്നു. അക്കാലത്താണ് അപകടകാരിയ ഇസ്ലാമിക തീവ്രവാദിയായതിനാല്‍ അമേരിക്ക ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 84 കോടി രൂപ വിലയിട്ടത്.
ഇന്ന് സിറിയയിലെ ആഭ്യന്തരകലാപത്തില്‍ ഒരു മുഖ്യ പങ്ക് വഹിക്കുന്ന സംഘടനയാണ് ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച് ടിഎസ്). തങ്ങള്‍ അല്‍ ക്വെയ്ദയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ശേഷം മുഹമ്മദ് അല്‍ ജൊലാനി രൂപീകരിച്ച സംഘടനയാണ് എച്ച് ടിഎസ്. ഇപ്പോള്‍ വിമത കലാപം നടത്തുന്ന കുര്‍ദ്ദുകള്‍ക്കൊപ്പം കൈകോര്‍ത്ത് എച്ച് ടിഎസും ഉണ്ട്. താന്‍ പഴയ തീവ്രവാദ ലൈന്‍ വിട്ടെന്നും ഇന്ന് ഏറെ മാറിയെന്നും ബാഷര്‍ അല്‍ അസ്സാദിന്റെ ഏകാധിപത്യത്തിനെതിരെ പൊരുതുന്ന ആളാണെന്നാണ് മുഹമ്മദ് അല്‍ ജൊലാനിയുടെ വാ
മുഖംമൂടിയിട്ട തീവ്രവാദി
പക്ഷെ മുഹമ്മദ് അല്‍ ജൊലാനി ഉള്ളില്‍ പഴയ ഇസ്ലാമിക തീവ്രവാദി തന്നെയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. പക്ഷെ പുറമേയ്‌ക്ക് അദ്ദേഹം മൃദുല സ്വഭാവമുള്ള നേതാവായി അഭിനയിക്കുകയാണെന്നുമാണ് ഇവരുടെ വാദം. തന്റെ പ്രദേശത്ത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളുടെ അടുത്ത് ചെന്ന് നിങ്ങളുടെ രക്ഷനായിരിക്കും താനെന്ന് മുഹമ്മദ് അല്‍ ജൊലാനി പ്രഖ്യാപിച്ചത് അദ്ദേഹത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരും വിശ്വാസം അര്‍പ്പിക്കാന്‍ കാരണമായി. ഈ സംഭവം ഇദ്ദേഹത്തിന്റെ ജനപ്രീതി ഉയര്‍ത്തിയിരുന്നു. എന്തായാലും ഇപ്പോള്‍ ബാഷര്‍ അല്‍ അസ്സാദിനെ അധികാരത്തില്‍ നിന്നും തള്ളിത്താഴെയിട്ടതില്‍ മുഹമ്മദ് അല്‍ ജൊലാനിയ്ക്കും പങ്കുണ്ട്.
അതിനാല്‍ ബാഷര്‍ അല്‍ അസ്സാദിന് പകരം വരുന്ന സര‍്ക്കാരില്‍ മിക്കവാറും മുഹമ്മദ് അല്‍ ജൊലാനിയുടെ സംഘടനയായ എച്ച് ടിഎസിനും പങ്കാളിത്തം ലഭിക്കുമെന്ന് പറയുന്നു. തല്‍ക്കാലം അധികാരം പിടിച്ചെടുക്കാന്‍ ആയെങ്കിലും ഭാവിയില്‍ സിറിയ ഇസ്ലാമിക തീവ്രവാദികളുടെ പിടിയില്‍ അമരുമോ എന്ന ഭയം പൊതുവേ യുഎസിനും ഉണ്ട്. യുഎസ് ആണ് കുര്‍ദ്ദുകള്‍ ഉള്‍പ്പെടെയുള്ള വിമതവിഭാഗത്തെ നയിക്കുന്നത്. അവര്‍ക്ക് പണവും ആയുധവും നല‍്കുന്നത്. പണ്ട് അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത യുഎസ് പകരം സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റിയെങ്കിലും അവിടെ പിന്നീട് താലിബാന്‍ എന്ന മതതീവ്രവാദസംഘടന അധികാരം പിടിച്ചെടുക്കുകയായിരുന്നു. സമാനമായ സ്ഥിതി സിറിയയില്‍ ഉണ്ടാകുമോ എന്ന ആശങ്ക പരക്കെയുണ്ട്.
ഇപ്പോള്‍ സിറിയയിലെ പ്രസിഡന്‍റായിരുന്ന ബാഷര്‍ അല്‍ അസ്സാദ് ഇറാനും ഹെസ്ബുള്ള ഗ്രൂപ്പിനും പിന്തുണ നല്‍കുന്നതിനാലാണ് യുഎസ് വിമത കലാപം ശക്തമാക്കിയത്. കാരണം ഇസ്രയേലിനെ ആക്രമിക്കാനുളള ഒരു കേന്ദ്രമായി ബാഷര്‍ അല്‍ അസ്സാദിന്റെ നേതൃത്വത്തിലുള്ള സിറിയ മാറുമോ എന്ന ഭയം കാരണമാണ് വിമതരെക്കൊണ്ട് കലാപം ശക്തിപ്പെടുത്തി ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും താഴെ വീഴ്‌ത്തിയത്.
വടക്കന്‍ ആലെപ്പോ പിടിച്ചതോടെ ബാഷര്‍ അല്‍ അസ്സാദിന്റെ പിടി അയഞ്ഞു.
വിമതര്‍ വടക്കന്‍ ആലെപ്പോ പ്രദേശം പിടിച്ചതോടെയാണ് ബാഷര്‍ അല്‍ അസ്സാദിന്റെ അധികാരത്തിലുള്ള പിടി ദുര്‍ബലമായിത്തുടങ്ങിയത്. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ തുടര്‍ച്ചയായി വിമതര്‍ പിടിച്ചെടുത്തു. ഒന്നൊന്നായി നഗരങ്ങള്‍ വിമതരുടെ പിടിയിലായി. അതിനെ ചെറുത്തുതോല്‍പിക്കാന്‍ ബാഷര്‍ അല്‍ അസ്സാദിന് ആയില്ല. ഹോംസ് എന്ന നഗരം പിടിച്ചത് വിമതര്‍ക്ക് തന്ത്രപ്രധാനവിജയം നേടിക്കൊടുത്തു. ഇത് തീരദേശ പ്രദേശത്ത് നിന്നും സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനെ അടര്‍ത്തി മാറ്റി. ക്രമേണ വിമതര്‍ ഡമാസ്കസിലേക്ക് ഇരച്ചുകയറി ബാഷര്‍ അല്‍ അസാദിനെ ഭരണത്തില്‍ നിന്നും താഴെയിറക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക