Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രോഗാവസ്ഥകളിലെ ജീവല്‍ പ്രതീക്ഷ

Janmabhumi Online by Janmabhumi Online
Dec 8, 2024, 11:25 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

കൃഷ്ണന്‍ പി. കൊന്നഞ്ചേരി

പ്രത്യാശയിലാണ് ജീവിതം എപ്പോഴും മുന്നോട്ട് നയിക്കപ്പെടുന്നത്. അതൊരു ആശ്വാസദായിനിയായി മനസിലും മസ്തിഷ്‌കത്തിലും രൂപപ്പെടുന്നു. രോഗികളില്‍ ജീവിതകാമനകള്‍ക്ക് ഊര്‍ജ്ജദായിനിയായി വര്‍ത്തിക്കുന്നു എന്നനുമാനിക്കുന്നതിലും തെറ്റില്ല. ഇനിയും ജീവിക്കാനാകുമെന്ന പ്രതീക്ഷയുടെ വെളിച്ചം രോഗികളിലേക്കെത്തിക്കുന്ന സാഹിത്യരൂപങ്ങളും മ്യൂസിക് തെറാപ്പി പോലെ ഒരു രോഗശമനിയാണ്. കഥ, കവിത, നോവല്‍, നാടകം, ലേഖനം എന്നീ നിത്യവ്യവഹാരസാഹിത്യ ശാഖകളില്‍പ്പെടാത്ത ഓട്ടോപാത്തോഗ്രഫി എന്ന് വര്‍ഗീകരിക്കപ്പെട്ട ഇത്തരം രചനകളുടെ വായന, അസുഖാവസ്ഥകളില്‍ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതീക്ഷയുടെ ഔഷമാണ്.

എലിസ സെഗ്രവ് രചിച്ച The Dairy of a Breast, ജോണ്‍ ഡയമണ്ട് എഴുതിയ Because Cowards get Cancer too എന്നിവ ലോക സാഹിത്യത്തില്‍ ഈ വിഭാഗത്തിലെ എണ്ണപ്പെട്ട കൃതികളായി പരിഗണിക്കപ്പെടുന്നു. നടന്‍ ഇന്നസെന്റ് രചിച്ച ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇതോടു ചേര്‍ത്തുവയ്‌ക്കാവുന്നതാണ്. അത്തരത്തില്‍ ഒരു രോഗാത്മകഥ പറയുന്നതാണ് പി.എ. ഉണ്ണികൃഷ്ണന്റെ ‘ഇടം കൈ വലം കൈയ്യോട് പറഞ്ഞത്’ എന്ന കൃതി. ആകസ്മികമായും അവിചാരിതമായും തനിക്ക് സംഭവിച്ച വലിയൊരപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍നിന്ന് നിഷ്ഠ തെറ്റാതെയുള്ള അതികഠിനമായ ചികിത്സകളുടേയും പ്രതീക്ഷയുടേയും അന്ത്യത്തില്‍ രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ വസ്തുനിഷ്ഠമായ കഥനമാണ് ഈ പുസ്തകം.

ഒരു എറണാകുളം യാത്രയില്‍ സംഭവിച്ച തന്റെ അപകടം ഗ്രന്ഥകര്‍ത്താവ് വിവരിക്കുകയാണ്. ‘ബസില്‍ വലിയ തിരക്കില്ലായിരുന്നെങ്കിലും സീറ്റുകളൊന്നും ഒഴിവുണ്ടായിരുന്നില്ല. സാധനങ്ങള്‍ നിറച്ച സഞ്ചി ഇടതു കൈയ്യില്‍ തൂക്കിപ്പിടിച്ചിരുന്നതിനാല്‍ വലതുകൈ കൊണ്ട് മുകളിലെ കമ്പിയില്‍ പിടിച്ചുനിന്നു. അമിതവേഗത്തിലോടുന്ന ബസിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്കുകാരന്‍ കുറുകെ ചാടി. ബൈക്കുകാരനെ രക്ഷപ്പെടുത്താന്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ബസിനുള്ളിലുണ്ടായ തള്ളിച്ചയില്‍ ആരോ ബലമായി പിടിച്ചുന്തിയപോലെ മുന്നിലേക്ക് അതിവേഗത്തില്‍ തെറിച്ചു വീണു. ശക്തമായ വീഴ്ചയില്‍ കമ്പിയില്‍ പിടിച്ചിരുന്ന വലംകൈ ചുമലില്‍ നിന്നുള്ള പിടുത്തം വിട്ട് തൂങ്ങി കിടക്കുകയാണെന്ന സത്യം വീണിടത്തു നിന്നെഴുന്നേല്‍ക്കാന്‍ പറ്റാത്ത കഠിന വേദനയില്‍ മനസ്സിലായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു.

പിന്നെ ആശുപത്രി, സര്‍ജ്ജറി, ചികിത്സ, പരിചരണം. അലോപ്പതിയും ആയുര്‍വേദത്തിലെ മര്‍മ്മാണിയും അതില്‍ തന്നെ അഗ്‌നികര്‍മ്മവും (തീ പൊള്ളിക്കല്‍) എല്ലാം വിവിധഘട്ടങ്ങളില്‍ അവശ്യാവശ്യ ചികിത്സാരീതികളായി.

എറണാകുളത്തും കാസര്‍കോഡ് നീലേശ്വരത്തുമായി വര്‍ഷങ്ങള്‍ നീണ്ട അതിതീവ്ര ചികിത്സകളിലൂടെ, BRACHIALPLEXUX INJURY എന്ന അലോപ്പതിനാമത്തില്‍ അറിയപ്പെടുന്ന ഹസ്തനാശം എന്ന അപകട മാരണത്തെ ഒരു വിധം മാറ്റിയെടുക്കുകയായിരുന്നു. തീര്‍ത്തും നഷ്ടപ്പെട്ടുപോകുമായിരുന്ന, ചേതനയറ്റ് നിശ്ചലാവസ്ഥയിലായ വലംകൈ വൈദ്യശാസ്ത്രത്തിന്റേയും വിശ്വാസത്തിന്റേയും, നിശ്ചയദാര്‍ഢ്യത്തിന്റേയും സാന്ത്വനപരിചരണത്തിന്റേയും ഒക്കെ ഫലമായി വളരെ പ്രയാസപ്പെട്ടാണെങ്കിലും സാവകാശം സാധാരണ ജീവിതവ്യാപാരങ്ങളിലേക്ക് തിരിച്ചെത്തിയ കഥയാണ് ഒരതിജീവനത്തിന്റെ ഇതിഹാസം എന്ന് സംശയരഹിതമായി വിശേഷിപ്പിക്കാവുന്ന ഈ രചന. ശരീരത്തിന്റെ ഒരു ഭാഗത്തിനെന്തെങ്കിലും ചേതം സംഭവിക്കുമ്പോള്‍ മറ്റവയവങ്ങള്‍ സ്വാഭാവികമായും ആ കുറവ് ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ ശ്രമിക്കുമെന്നത് ഗാത്രഘടനയുടെ നിയതമായ സവിശേഷതയാണ്. അപകടത്തില്‍ ചേതനയറ്റുപോയ വലംകൈയ്യുടെ ഒട്ടുമിക്ക കര്‍മങ്ങളും ഏറ്റെടുത്തു ഇടംകൈ. എഴുതാനും പരിശീലിപ്പിച്ചെടുത്ത ഇടംകൈ കൊണ്ടാണ് ഈ പുസ്തകത്തിന്റെ പകുതിയിലേറെയും എഴുതിയതെന്ന ഗ്രന്ഥകര്‍ത്താവിന്റെ സാക്ഷ്യം ഈ അക്ഷര തീര്‍ത്ഥയാത്രയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വലതുകരത്തിന്റെ സാവകാശമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉദ്വേഗത്തോടെ വീക്ഷിക്കുകയും ആ പുനരുജ്ജീവനത്തില്‍ അഭിമാനിക്കയും ചെയ്യുന്നു ഇടം കൈ ഒരു സജീവ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന രൂപത്തിലാണ് കൃതിയുടെ രചനാശൈലി.

ഇടം കൈയ്യുടെ സാന്ത്വനം ശ്രദ്ധിക്കുക; ”കഠിനമായ നിരവധി ചികിത്സകള്‍ക്കൊടുവില്‍ മെല്ലെ മെല്ലെ നിന്റെ പഴയ സ്ഥിതിയിലേക്കുള്ള മടക്കയാത്ര ഞാന്‍ മനസ്സിലാക്കി. …..നീ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് ഞാനറിഞ്ഞു. ഷോപ്പിങ്ങ് കഴിഞ്ഞിറങ്ങുമ്പോള്‍ കനമുള്ള ബാഗിനായി നീ സ്വയം നീണ്ടു വന്നു. എനിക്കപ്പോള്‍ വലിയ സന്തോഷവും ഏറെ അഭിമാനവും തോന്നി.”

തീവ്രവും കഠിനവുമായ ചികിത്സാവേളകളില്‍ ശരീരത്തിനും മനസ്സിനും വന്നുചേരുന്ന അവസ്ഥാന്തരങ്ങള്‍ എഴുതിഫലിപ്പിക്കുക എന്നത് ലാഘവത്തോടെ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല, പ്രത്യേകിച്ചും അപകടത്തിന്റേയും ചികിത്സയുടേയും വിശദാംശങ്ങള്‍ വ്യക്തമായി ഓര്‍മ്മകളില്‍ നില്‍ക്കാറില്ലാത്ത അവസ്ഥകളിലൂടെ കടന്നുപോയ ഒരു കാലഘട്ടത്തിനു ശേഷം. അത്തരം തീവ്രാനുഭവങ്ങളുടെ ക്ലേശകരമായ വീണ്ടെടുപ്പ് നടത്തി മികച്ചൊരു വായനാവിഭവമാക്കിയതാണ് ഈ കൃതിയുടെ സവിശേഷത. അലങ്കാര ഭാഷയുടെ നിറപ്പകിട്ടില്ലാതെ ഘട്ടങ്ങളായുള്ള ഈ വിവരണങ്ങള്‍ ഒരു ദൃശ്യാനുഭവത്തിന്റെ ആസ്വാദ്യത വായനയില്‍ ലഭ്യമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്റെ കന്നികൃതിയാണിതെങ്കിലും കൈത്തഴക്കം വന്ന ഒരെഴുത്തുകാരന്റെ ദീപ്തവും ഹൃദ്യവുമായ രചനാശൈലിയുടെ ചാരുതകൂടി അമിതസാഹിത്യത്തിന്റെ അതിപ്രസരമില്ലാത്ത ഈ എഴുത്തിനുണ്ട്.

Autopathography എന്ന രോഗാത്മകഥകള്‍ മുഖ്യധാരാ സാഹിത്യശ്രേണിയിലേക്ക് ഇപ്പോള്‍ പ്രായേണ കടന്നുവരുന്നുണ്ട് എന്നത് ആശ്വാസപ്രദമാണ്. ഇത്തരം അനുഭവസാക്ഷ്യങ്ങള്‍ ഭിഷഗ്വരന്മാര്‍ക്ക് പലവിധത്തില്‍ ചികിത്സകളില്‍ സഹായകരമാവുന്നതോടൊപ്പം രോഗികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയുടെ പൊന്‍വെട്ടമായും വര്‍ത്തിക്കുന്നതാണെന്ന് ഇതിനോടനുബന്ധിച്ചുള്ള പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം പഠനവിഷയത്തിലേക്ക് ചെറിയ രൂപത്തിലെങ്കിലും ഈ കൃതി ഉപയോഗപ്പെടും എന്ന് തീര്‍ച്ച.

ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച എണ്‍പത്തിയെട്ട് പേജുള്ള 129 രൂപ വില മതിക്കുന്ന ഇടംകൈ വലം കൈയ്യോട് പറഞ്ഞത് വ്യത്യസ്തമായൊരു വായനാനുഭവമാണ് നല്കുന്നത്.

Tags: Malayalam LiteratureBook ReviewLife expectancy in disease
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായന: പ്രകാശം പരത്തുന്ന ജീവിതം

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും
Varadyam

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

Literature

ജീവിതാനുഭവങ്ങളും പ്രതിസന്ധികളും അടയാളപ്പെടുത്തുമ്പോള്‍

Varadyam

മിനിക്കഥ: നിളയുടെ തേങ്ങല്‍

Varadyam

മകനേ….. നിന്നെയും കാത്ത്

പുതിയ വാര്‍ത്തകള്‍

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies