തിരുവനന്തപുരം:സിപിഎം വിട്ട് ബിജെപിയില്‍ അംഗത്വമെടുത്ത ബിപിന്‍ സി ബാബുവും മധു മുല്ലശ്ശേരിയും ബിജെപി സംസ്ഥാന സമിതിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിര്‍ദേശം ചെയ്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചാണ് സിപിഎം മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുലശ്ശേരിയും മകന് മിഥുന് മുല്ലശ്ശേരിയം ബിജെപിയില്‍ ചേര്‍ന്നത്. സി പി എം തിരുവനന്തപുരം ജില്ലാ സെക്ര്ട്ടറിയെ വിമര്‍ശിച്ച് കൊണ്ടാണ് മുല്ലശ്ശേരി മധു പാര്‍ട്ടി വിട്ടത്.
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിന്‍ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയില്‍ അംഗമായത്.ജില്ലയില്‍ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിന്‍ പാര്‍ട്ടി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: