ആലുവ : പെരിയാറിൽ നിന്നും വാരിയ നാല് ലോഡ് മണലും മണൽ കടത്തുകയായിരുന്ന വാഹനവും റൂറൽ ജില്ലാ ഡാൻസാഫും ചെങ്ങമനാട് പോലീസും ചേർന്ന് പിടികൂടി. വയൽക്കര ജങ്കാർക്കടവിൽ നിന്നാണ് വാരി സൂക്ഷിച്ച നിലയിൽ മൂന്ന് ലോഡ് മണൽ കണ്ടെടുത്തത്.
തുടർന്ന് നടന്ന പരിശോധനയിലാണ് ടോറസിൽ കൊല്ലം ഭാഗത്തേക്ക് കടത്തിയ ഒരു ലോഡ് മണൽ പിടികൂടിയത്. ഡ്രൈവർ വാഹനത്തിൽ നിന്നും ഇറങ്ങിയോടി.
ഡാൻസാഫ് ടീമിനെക്കൂടാതെ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ കെ. സതീഷ് കുമാർ, എഎസ്ഐ കെ. എസ് ഷാനവാസ്, സിപിഒ കെ.വി രജിത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: