കോഴിക്കോട്: ഐ ലീഗില്‍ രണ്ടാം ഹോം മത്സരത്തില്‍ ഗോകുലം ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സി ഗോവയെ നേരിടും. രാത്രി 7ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ച ഗോകുലം അഞ്ച് പോയ്ന്റുകളുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഏഴാം സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ് സിക്ക് മൂന്നു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകളാണ് നേടാനായത്. മുന്‍ സീസണില്‍ ചര്‍ച്ചിലിനോട് തോല്‍വി വഴങ്ങിയിട്ടില്ലെന്ന മേല്‍കൈ ഗോകുലത്തിനുണ്ട്. സമാന ശൈലിയില്‍ അക്രമിച്ചുകളിക്കുന്ന ടീമുകളാണ് രണ്ടും.
പുതിയ സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് കേരളത്തിനുള്ളത്. രണ്ടെണ്ണത്തില്‍ സമനിലയും. നിലവില്‍ എല്ലാ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ ഏഴ് പോയിന്റുമായി ഇന്റര്‍ കാശി എഫ് സി യാണ് ഒന്നാം സ്ഥാനത്ത്. ‘ഗോള്‍ അവസരങ്ങള്‍ ഒരുപാടുണ്ടാക്കുന്നുവെങ്കിലും ഗോള്കണ്ടെത്തുന്നെതിലെ പിഴവുകള്‍ സംഭവിക്കുന്നതാണ് ഗോകുലത്തൈ അലട്ടുന്നത്. എനിക്ക് ഈ ടീമില്‍ വിശ്വാസമുണ്ട് ടീമില്‍ ഇന്ത്യന്‍ ഡിഫെന്‍ഡേര്‍സ് തന്നെ മതിയാവുമെന്നാണ് ഞാന്‍ കരുതുന്നതും, ചര്‍ച്ചിലിനെതിരെ വിജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ശ്രേമിക്കുന്നതും’ ടീം ഹെഡ് കോച്ച് അന്റോണിയോ റുവേട അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: