ന്യൂദല്‍ഹി: ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിന് കേന്ദ്രം എട്ട് പദ്ധതികള്‍ നടപ്പാക്കുന്നു. കവരത്തി, അഗത്തി, മിനിക്കോയ് ദ്വീപുകളില്‍ വലിയ കപ്പലുകള്‍ അടുക്കാനുള്ള സൗകര്യം, കല്‍പ്പേനി, കടമത്ത്, ആന്ത്രോത്ത് ദ്വീപുകളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പാസഞ്ചര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍, കടമത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ ജെട്ടികളും അനുബന്ധ സൗകര്യങ്ങളും എന്നിവയാണ് പദ്ധതി.
അമിനി ദ്വീപ് സമൂഹത്തിലെ ഏറ്റവും നീളം കൂടിയ ദ്വീപാണ് കടമത്ത്. 3.34 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇതിന് 9.3 കിലോമീറ്റര്‍ നീളവും 0.57 കിലോമീറ്റര്‍ വീതിയുമുണ്ട്. 360 മീറ്റര്‍ നിളത്തില് മള്‍ട്ടിപര്‍പ്പസ് ജെട്ടിയാണ് കടമത്തില്‍ ഒരുക്കുക. യാത്രാ കപ്പലുകള്‍ക്കും ക്രൂയിസ് കപ്പലുകള്‍ക്കും അടുക്കാം. പാസഞ്ചര്‍ വെയ്റ്റിങ് ഹാള്‍, പ്രത്യേക അറൈവല്‍-ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ എന്നിവയും ഒരുക്കും. 303 കോടി രൂപയാണ് കടമത്ത് ദ്വീപിലെ ബോട്ട് ജെട്ടികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണത്തിന് വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: