വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായതോടെ അത്യാധുനിക രീതിയിലുള്ള രണ്ട് റീച്ച് സ്റ്റാക്കര്‍ മൊബൈല്‍ ക്രെയിനുകള്‍ വിഴിഞ്ഞത്തെത്തി.
ആദ്യഘട്ട തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായി നാല് റീച്ച് സ്റ്റാക്കറുകളാണ് വേണ്ടിവരുന്നത്. ഇതില്‍ രണ്ടെണ്ണമാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ബാക്കിയുള്ള രണ്ടെണ്ണം വരുംദിവസങ്ങളില്‍ തുറമുഖത്ത് എത്തിക്കും.
വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നര്‍ നീക്കങ്ങള്‍ക്കായി ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും യാര്‍ഡ് ക്രെയിനുകളും ആണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ യാര്‍ഡിന് പുറത്തേക്കുള്ള നീക്കങ്ങള്‍ നിലവിലെ ക്രെയിനുകളില്‍ സാധ്യമല്ലാത്തതിനാലാണ് റീച്ച് സ്റ്റാക്കര്‍ എന്ന പുതിയ തരം മൊബൈല്‍ ക്രെയിനുകള്‍ വിഴിഞ്ഞത്ത് എത്തിച്ചത്. മികച്ച ചലനക്ഷമതയും ഉയര്‍ന്ന ഭാരം വഹിക്കാനുള്ള ശേഷി ഇവയ്‌ക്കുണ്ട്. തുറമുഖത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ യാര്‍ഡിന് പുറത്ത് നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാന്‍ ഇവയ്‌ക്ക് സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: