സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടത്തിനുള്ള ഒമ്പതാം ഗെയിം പോരാട്ടത്തില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷ് കറ്റാലന്‍ ഓപ്പണിംഗാണ് തെരഞ്ഞെടുത്തത്. പക്ഷെ ഡിങ്ങ് ലിറന്റെ ശക്തമായ ചെറുത്ത് നില്‍പ് ഗുകേഷിന്റെ ആക്രമണത്തിന്റെ കുന്തമുനകള്‍ ഒടിച്ചു. ഒമ്പതാം ഗെയിമും സമനിലയില്‍ പിരിഞ്ഞതോടെ ഇരുവരും നാലര പോയിന്‍റോടെ തുല്യശക്തികളായി നിലകൊള്ളുകയാണ്. ആദ്യത്തെ ഏഴര പോയിന്‍റ് നേടുന്ന ആള്‍ ലോക ചെസ് കിരീട വിജയിയാകും.
കളിയുടെ ആദ്യഘട്ടത്തില്‍ ഡിങ്ങ് ലിറന്‍ ഓരോ കരുനീക്കങ്ങള്‍ക്കും കൂടുതല്‍ സമയമെടുത്തു. ഓപ്പണിംഗ് ഘട്ടത്തില്‍ അനുവദനീയമായ സമയത്തില്‍ 50മിനിറ്റോളം ഡിങ്ങ് ലിറന്‍ എടുത്തപ്പോള്‍ ഗുകേഷ് എടുത്തത് വെറും 15 മിനിറ്റുകള്‍ മാത്രം. കരുനീക്കങ്ങള്‍ക്ക് കൂടുതല്‍ സമയമെടുത്ത് എതിരാളിയെ ബോറടിപ്പിച്ച് സമനിലയില്‍ എത്തിക്കുന്ന തന്ത്രവും ഡിങ്ങ് ലിറന്‍ പയറ്റുന്നുണ്ട്. പക്ഷെ ഓരോ കളികള്‍ കഴിയുമ്പോഴും ഡിങ്ങ് ലിറന്‍ ലോകചെസ് കിരീടപ്പോരാട്ടത്തിന് വേണ്ടി നല്ലതുപോലെ ഒരുങ്ങിയിരുന്നു എന്നാണ് മനസ്സിലാകുന്നത്. കാരണം ഓരോ ഗെയിമിലും വ്യത്യസ്തമായ വേരിയേഷനുകളാണ് ഡിങ്ങ് ലിറന്‍ പയറ്റുന്നത്.
പെട്ടെന്ന് പെട്ടെന്ന് കരുക്കള്‍ വെട്ടിമാറ്റിയാണ് ഇരുവരും മുന്നേറിയത്. പക്ഷെ 20ാം നീക്കത്തില്‍ ഗുകേഷിന് എതിരാളിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വലിയ അവസരമുണ്ടായിരുന്നു. പക്ഷെ ആസൂത്രിതമായ ചെറുത്തുനില്‍പിലൂടെ ഡിങ്ങ് ലിറന്‍ അതിജീവിക്കുകയായിരുന്നു.
കളിയുടെ മിഡില്‍ ഗെയിം കഴിഞ്ഞപ്പോള്‍ ഗുകേഷ് സമയത്തിന്റെ കാര്യത്തില്‍ അല്‍പം പിന്നിലാണെങ്കിലും ബോര്‍ഡിലെ കരുക്കളുടെ പൊസിഷന്‍ നോക്കിയാല്‍ ഏതാണ്ട് സമനിലയ്‌ക്ക് തുല്യമായിരുന്നു. അതിനാല്‍ ഗുകേഷിന് സമയസമ്മര്‍ദ്ദത്തെ മറികടക്കാന്‍ സാധിച്ചു.
റൂക്കും (തേര്) കാലാളും (പോണ്‍) മാത്രമുള്ളതായിരുന്നു എന്‍ഡ് ഗെയിം. എന്നാല്‍ അധികം ദീര്‍ഘിപ്പിക്കാതെ 54ാം നീക്കത്തിനൊടുവില്‍ ഇരുവരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചു.
അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ പങ്കുവെച്ച ഒമ്പതാമത്തെ ഗെയിം:
Game 9 | FIDE World Championship, presented by Google.
◽️White: Gukesh D 🇮🇳
◾️Black: Ding Liren 🇨🇳
⚔️ Result: ½ – ½
♟ Match score: 4½ – 4½
↔️ Game length: 54 moves
📖 Opening: Catalan Opening (stemming from the Bogo-Indian defence)#DingGukesh pic.twitter.com/eSLpgmPcUN— International Chess Federation (@FIDE_chess) December 5, 2024
ഒമ്പതാം ഗെയിമിലെ കരുനീക്കങ്ങള്‍ താഴെ:
1. d4 Nf6
2. c4 e6
3. g3 Bb4+
4. Bd2 Be7
5. Bg2 d5
6. Nf3 O-O
7. O-O c6
8. Qc2 Nbd7
9. Rd1 b6
10. Bc3 Bb7
11. Nbd2 Qc7
12. Rac1 Rfd8
13. b4 c5
14. bxc5 bxc5
15. Qb2 Nb6
16. Ba5 dxc4
17. Nxc4 Bxf3
18. Bxb6 axb6
19. Bxf3 Ra6
20. Qb5 Rxa2
21. Nxb6 Qa7
22. Qb1 Rb8
23. dxc5 Ra6
24. Qb5 Bxc5
25. Qxc5 Qxb6
26. Qxb6 Raxb6
27. Rc6 Rxc6
28. Bxc6 g5
29. Kg2 Rb2
30. Kf1 Kg7
31. h3 h5
32. Ra1 Rc2
33. Bb5 Rc5
34. Bd3 Nd7
35. f4 gxf4
36. gxf4 Rc3
37. Kf2 Nc5
38. Ke3 Nxd3
39. exd3 Rc2
40. Kf3 Rd2
41. Ra3K g6
42. Rb3 f6
43. Ra3 Kf5
44. Ra5+ e5
45. fxe5 Rxd3+
46. Ke2 Rxh3
47. exf6+ Rxf6
48. Kf2 h4
49. Kg2 Rg3+
50. Kh2 Kg6
51. Rb5 Rg5
52. Rxg5+ Kxg5
53. Kh3 Kf6
54. Kxh4
ക്ലാസിക്കല്‍ ശൈലിയില്‍ കളിക്കാന്‍ ഇനി അഞ്ച് ഗെയിമുകള്‍ കൂടി ബാക്കിയുണ്ട്. ഇതില്‍ മൂന്ന് ഗെയിമുകളില്‍ ഡിങ്ങ് ലിറന് വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിക്കാനാകും എന്ന മുന്‍തൂക്കമുണ്ട്. ഇനി അടുത്ത് അഞ്ച് ഗെയിമുകള്‍ കൂടി സമനിലയില്‍ കലാശിച്ചാല്‍ കരുനീക്കങ്ങള്‍ക്ക് കുറച്ചുസമയം മാത്രം അനുവദിക്കുന്ന വേഗം കൂടിയ ഗെയിമുകള്‍ കളിക്കേണ്ടതായി വരും. 25 ലക്ഷം ഡോളര്‍ (21 കോടി രൂപ) ആണ് സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: