ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്ന് ചെങ്കോട്ട കത്തിക്കുമെന്ന് ബംഗ്ലാദേശിലെ മുസ്ലിം പണ്ഡിതന്‍. 14 കോടി ബംഗ്ലാദേശികളുണ്ടെന്നും അവരുടെ 28 കോടി കൈകള്‍ വന്ന് ചെങ്കോട്ട തകര്‍ക്കുമെന്നാണ് മുസ്ലിം പണ്ഡിതന്റെ അവകാശവാദം. പ്രധാനമന്ത്രി മോദിയ്‌ക്കും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കും എതിരായ വെല്ലുവിളി എന്ന നിലയ്‌ക്കാണ് ഇയാളുടെ ആക്രോശം. ദല്‍ഹിയില്‍ ഒരു ഒരു ഖലീഫ ഭരണം സ്ഥാപിക്കുമെന്നും ഇദ്ദേഹം വെല്ലുവിളിക്കുന്നു. ഇസ്ലാമിക രാഷ്‌ട്രത്തിലെ ഭരണത്തലവന്റെ പേരാണ് ഖലീഫ.
മമത ബാനര്‍ജിയ്‌ക്കും മോദിയ്‌ക്കും എതിരെ ഇയാള്‍ വെല്ലുവിളി നടത്തുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ അസഭ്യമായ ഭാഷയാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്.
“ബംഗ്ലാദേശിന്റെ ശത്രു ഹിന്ദുസ്ഥാനാണാണ് (ഇന്ത്യ)”- അദ്ദേഹം ഇത് പറയുമ്പോള്‍ പ്രസംഗം കേള്‍ക്കുന്നവര്‍ നേതാവിനെ അനുകൂലിച്ച് ഉറക്കെ ശബ്ദമുയര്‍ത്തുന്നത് കേള്‍ക്കാം. എംടിവി ബംഗ്ലയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: