മുംബൈ: ഒരിയ്ക്കലും ഫഡ്നാവിസിനെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയാകാന്‍ സമ്മതിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേര്‍-ശരത് പവാറും ഉദ്ധവ് താക്കറെയും- ഒടുവില്‍ പരാജയം സമ്മതിക്കുന്നു. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ് നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഫഡ്നാവിസും അജിത് പവാറും ഏക്നാഥ് ഷിന്‍ഡേയും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതോടെ ശരത് പവാറും ഉദ്ധവ് താക്കറെയും കണ്ടം വഴി ഓടി.
കഴിഞ്ഞ ദിവസങ്ങളില്‍ ഏക് നാഥ് ഷിന്‍ഡെയെ പാട്ടിലാക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പക്ഷെ ഇവരുടെ തന്ത്രങ്ങളൊന്നും ഇക്കുറി ഫലിച്ചില്ല. അങ്ങേയറ്റം സമ്മര്‍ദ്ദം കാരണം തന്റെ ജന്മനാട്ടിലേക്ക് പോയി രണ്ട് നാള് മാറി നിന്ന ഷിന്‍ഡേ മടങ്ങിയെത്തിയിരിക്കുകയാണ്. അതോടെ ഇനി തന്ത്രങ്ങളൊന്നും ഫലിക്കാന്‍ പോകുന്നില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു കഴിഞ്ഞു.
പഴയ അജിത് പവാറല്ല ഇന്നുള്ളത്. ശരത് പവാറിനോട് തീരെ പ്രതിപത്തിയില്ലാത്ത, ബിജെപിയോട് ആഭിമുഖ്യമുള്ള പുതിയ അജിത് പവാറാണ്. ശരത് പവാറിന്റെ പാര്‍ട്ടില്‍ നിന്നും നിരവധി എംഎല്‍എമാരും എംപിമാരും അജിത് പവാറുമായി ബന്ധം പുലര്‍ത്തുന്ന വാര്ത്തഖലും പുറത്തുവരുന്നു. ഭാവിയില്‍ എന്‍സിപി എന്നാല്‍ അജിത് പവാര്‍ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: