ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാതരം ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടി ഉറപ്പാക്കി കേന്ദ്രം. ഇതിന്റെ ഭാഗമായി ഇതുവരെ 1700 സ്കൈപ്പ് അക്കൗണ്ടുകളും 59000 വാട്സ്ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ച 6.69 ലക്ഷം മൊബൈല്‍ സിംകാര്‍ഡുകള്‍ നവംബര്‍ 15വരെ റദ്ദാക്കിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്ററാണ് നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം.
ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന് കി ബാത്തിന്റെ 115-ാം പതിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് കോളുകള്‍ വരുമ്പോള്‍ പരിഭ്രാന്തരാകരുത്. സ്വകാര്യവിവരങ്ങള്‍ കൈമാറാതെ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ഹെല്പ് ലൈനില്‍ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: