Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരിച്ചു വരും… ഫഡ്നാവിസിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു

പി.ഷിമിത്ത് by പി.ഷിമിത്ത്
Dec 5, 2024, 02:30 am IST
in India

ന്യൂദല്‍ഹി: ദേവേന്ദ്ര ഫഡ്നാവിസ് ഇന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 2019 നവംബര്‍ 28ന് നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച ഫഡ്നാവിസ് അന്ന് പറഞ്ഞു, തിരിച്ചുവരുമെന്ന്. വെള്ളം ഇറങ്ങുന്നത് കണ്ട് എന്റെ തീരത്ത് വീട് പണിയരുത്, ഞാന്‍ സമുദ്രമാണ്, വീണ്ടും തിരിച്ചുവരും എന്ന പ്രസിദ്ധമായ ഉദ്ധരണിയാണ് അദ്ദേഹം ഉപയോഗിച്ചത്. ഈ പ്രസംഗം വൈറലായി മാറുകയാണ് സോഷ്യല്‍ മീഡിയയില്‍.

2019ലെ തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് 56 സീറ്റുകള്‍ നേടിയ ശിവസേന വാദിച്ചതോടെ സഖ്യം തകര്‍ന്നു. ഇതോടെ എന്‍സിപിയിലെ അജിത് പവാറിന്റെ പിന്തുണയോടെ നവംബര്‍ 23ന് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി. എന്നാല്‍ ഈ സഖ്യത്തെ എന്‍സിപി നേതാവ് ശരത് പവാര്‍ അംഗീകരിക്കാത്തതിനാല്‍ ഫഡ്നാവിസ് സ്ഥാനം ഒഴിയുകയായിരുന്നു. രാജിവച്ച ഫഡ്നാവിസ് പ്രതിപക്ഷ നേതാവായി നവംബര്‍ 28നാണ് നിയമസഭയില്‍ ഈ പ്രസംഗം നടത്തിയത്. 2022 വരെ മഹാരാഷ്‌ട്ര നിയമസഭ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ബിജെപി-ശിവസേന -എന്‍സിപി മഹായുതി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി.

2014 ലാണ് ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. 122 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയതോടെ 63 സീറ്റുകള്‍ നേടിയ ശിവസേനയുടെ പിന്തുണയോടെയായിരുന്നു ഇത്. മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയും വസന്തറാവു നായ്‌ക്കിന് ശേഷം കാലാവധി തികച്ച ആദ്യത്തെ മുഖ്യമന്ത്രിയുമായി ഫഡ്നാവിസ്.

നാഗ്പൂര്‍ മുന്‍ എംഎല്‍എയായിരുന്ന ഗംഗാധര്‍ ഫഡ്നാവിസിന്റേയും സരിതയുടേയും മകനായി 1970 ജൂലൈ 22നാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ജനനം. നാഗ്പൂര്‍ ഗവ. ലോ കോളജില്‍ നിയമബിരുദം നേടി. ജര്‍മനിയിലുള്ള ബര്‍ലിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി. എബിവിപിയിലൂടെ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ സജീവമായ ഫഡ്നാവിസ് യുവമോര്‍ച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിച്ചു. 2010ല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും 2013 മുതല്‍ 2015 വരെ ബിജെപി സംസ്ഥാന പ്രസിഡന്റുമായി.

1992ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗവും 1997ല്‍ 27ാം വയസ്സില്‍ മേയറുമായി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയറായിരുന്നു അദ്ദേഹം. 1999ലാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയമസഭാ മണ്ഡലം തുടര്‍ച്ചയായ ആറാം വിജയമാണ് ഇത്തവണ ഫഡ്നാവിസിന് സമ്മാനിച്ചത്.
ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഇത്തവണ 235 സീറ്റുകള്‍ നേടി ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. 132 സീറ്റുകളോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ശിവസേന 57, എന്‍സിപി 41 സീറ്റുകളുമാണ് നേടിയത്. മറ്റ് സഖ്യകക്ഷികളായ ജെഎസ്എസ് രണ്ടും ആര്‍എസ്പി, ആര്‍എസ്വിഎ, ആര്‍വൈഎസ്പി എന്നിവര്‍ ഓരോ സീറ്റുകള്‍ വീതവും നേടി. രണ്ട് സ്വതന്ത്രരും മഹായുതി സഖ്യത്തെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: DevendrafadnavisMaharashtraCM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനം തള്ളിക്കളഞ്ഞ ആള്‍ ഇപ്പോള്‍ ജനവിധിയെ തന്നെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഫഡ് നാവിസ്

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

India

2029ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ഫഡ് നാവിസ്; മോദി വിരമിക്കുന്നു എന്ന ഉദ്ധവ് ശിവസേനയുടെ പ്രചാരണത്തിന് തടയിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

India

ഫഡ്‌നാവിസിനെ നാസിക്കിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഉദ്ധവ് താക്കറെ ശിവസേന ;പിറ്റേന്ന് നാസികിലെത്തി ഫഡ്നാവിസ്; നാണം കെട്ട് ഉദ്ധവ്

India

നാഗ്പൂരിൽ നടന്ന വർഗീയ കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.