മ്യൂണിക്ക്: കരുത്തരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്ബോളില്‍ നിന്ന് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലെവര്‍ക്യുസനോട് 1-0ന് പരാജയപ്പെട്ടാണ് ബയേണ്‍ പുറത്തായത്. ജയത്തോടെ ലെവര്കുസന് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 69-ാം മിനിറ്റില്‍ നഥാന്‍ ടെല്ലയാണ് ലെവര്‍ക്യുസന്റെ വിജയഗോള്‍ നേടിയത്.
കളി തുടങ്ങി 17-ാം മിനിറ്റില്‍ ബയേണിന്റെ സൂപ്പര്‍ ഗോള്‍കീപ്പറായ മാനുവല്‍ ന്യുയര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതാണ് ബയേണിന് തിരിച്ചടിയായത്. ജെറെമി ഫ്രിംപോങ്ങിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് ന്യുയറിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നത്.
എതിരാളികള്‍ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും വിജയഗോളിനായി ലെവര്കുസന് 69-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. അലെക്സ് ഗ്രിമാള്‍ഡോ ബോക്സിനുള്ളിലേക്ക് നല്കിയ ക്രോസാണ് നഥാന്‍ ടെല്ല വലയിലാക്കിയത്. പരിക്കേറ്റ ടോപ് സ്കോറര്‍ ഹാരി കെയ്ന്‍ ഇല്ലാതെയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ സമനില പിടിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. പത്തുപേരായിട്ടും പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകള്‍ തൊടുക്കുന്നതിലും ബയേണായിരുന്നു മുന്നില്‍.
ജര്‍മന്‍ കപ്പില്‍ ലെവര്‍കുസന്റെയും പരിശീലകന് സാബി അലന്സോയുടെയും തുടര്‍ച്ചയായ എട്ടാം ജയമാണിത്. 20 തവണ ജര്‍മന്‍ കപ്പ് കിരീടം നേടിയിട്ടുണ്ട് ബയേണ്‍. 2020ലാ
ണ് അവസാനമായി കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: