Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘മുഹമ്മദ് യൂനുസ് വംശഹത്യ നടത്തി, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു’; രൂക്ഷ വിമർശനവുമായി ഷെയ്ഖ് ഹസീന

ഓഗസ്റ്റിൽ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ഷെയ്ഖ് ഹസീനയുടെ ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 10:21 pm IST
in News, World

ധാക്ക: ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിനെതിരെ രൂക്ഷമായ ആക്രമണവുമായി പുറത്താക്കപ്പെട്ട ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ന്യൂയോർക്കിൽ നടന്ന ഒരു പരിപാടിയിലായില്‍ ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റിൽ രാജിവച്ചതിനെത്തുടർന്ന് ഇന്ത്യയിൽ അഭയം പ്രാപിച്ച ശേഷം ഷെയ്ഖ് ഹസീനയുടെ ആദ്യ പൊതു പ്രസംഗമായിരുന്നു ഇത്.
തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായും അവർ പറഞ്ഞു. 1975ലാണ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടത്.

“സായുധരായ പ്രതിഷേധക്കാര്‍ ഗണഭനനു നേരേയാണ് നീങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിർത്തിരുന്നെങ്കില്‍ നിരവധി ജീവൻ നഷ്ടപ്പെടുമായിരുന്നു. 25-30 മിനിറ്റിനുള്ളിലാണ് ഇത് സംഭവിച്ചത്. ഞാൻ പോകാൻ നിർബന്ധിതനായി. എന്ത് സംഭവിച്ചാലും വെടിവെക്കരുതെന്ന് ഞാൻ ഗാർഡുകളോട് പറഞ്ഞു. ” ഓഗസ്റ്റ് 5 ന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി ആക്രമിച്ചതിനെ പരാമർശിച്ച് ഹസീന പറഞ്ഞു.

“ഇന്ന്, എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാർഥത്തിൽ, യൂനുസ് വംശഹത്യയിൽ ഏർപ്പെട്ടിരിക്കുന്നത് വളരെ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത രീതിയിലാണ്. ഈ വംശഹത്യയ്‌ക്ക് പിന്നിൽ സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരും യൂനുസുമാണ്,” അവർ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ധാക്കയിലെ നിലവിലെ ഭരണം പരാജയപ്പെട്ടെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു. “ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ — ആരെയും ഒഴിവാക്കിയിട്ടില്ല. പതിനൊന്ന് പള്ളികൾ തകർക്കപ്പെട്ടു, ക്ഷേത്രങ്ങളും ബുദ്ധ ആരാധനാലയങ്ങളും തകർത്തു. ഹിന്ദുക്കൾ പ്രതിഷേധിച്ചപ്പോൾ ഇസ്‌കോൺ നേതാവിനെ അറസ്റ്റ് ചെയ്തു. എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഈ പീഡനം? എന്തിനാണ് അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്?” അവര്‍ ചോദിച്ചു.

ആളുകൾക്ക് ഇനി നീതി ലഭിക്കാനുള്ള അവകാശമില്ല… എനിക്ക് രാജിവെക്കാൻ പോലും സമയം കിട്ടിയില്ല.
അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഓഗസ്റ്റിൽ ബംഗ്ലാദേശ് വിട്ടതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായി. ആ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Tags: BangladeshSheikh HasinaMuhammad Yunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

World

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

India

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.