India

അസമില്‍ ബീഫ് നിരോധനം; ഇനി ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പാനാകില്ല

Published by

ന്യൂഡല്‍ഹി : റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ച്‌ അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. ബീഫ് ഉപഭോഗം സംബന്ധിച്ച്‌ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

”അസമില്‍ ഒരു റെസ്റ്റോറന്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചു. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം ബീഫ് കഴിക്കുന്നത് നിര്‍ത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാല്‍ ഇപ്പോള്‍ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ നിങ്ങള്‍ക്കിനി ബീഫ് കഴിക്കാന്‍ കഴിയില്ല” മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, 2021-ലെ അസം കന്നുകാലി സംരക്ഷണ നിയമം ഹിന്ദുക്കളും ജൈനരും സിഖുകാരും ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ഒരു ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ ആശ്രമം) അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കന്നുകാലി കശാപ്പും ഗോമാംസം വിൽപനയും നിരോധിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by