Kerala

എസ്എഫ്‌ഐ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്ത ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം,സംഭവം യൂണിവേഴ്‌സിറ്റി കോളേജില്‍, കേസെടുത്തു

Published by

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിയുളള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്തിനാണ് മര്‍ദ്ദിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരാവാഹികള്‍ ഉള്‍പ്പെടെയുളള നാലുപേര്‍ക്കെതിരെയാണ് കേസ്. അമല്‍ചന്ദ്, മിഥുന്‍, വിധു ഉദയന്‍, അലന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മുഹമ്മദ് അനസ് എന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്തിന് ക്യാമ്പസിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by