തിരുവനന്തപുരം: സീരിയല്‍ നടി മാളവിക കൃഷ്ണദാസ് മകളുടെ പേരിടലും നൂലുകെട്ടും ആഘോഷമാക്കി. തേജസ് ജ്യോതിയാണ് മാളവിക കൃഷ്ണദാസിന്റെ ഭര്‍ത്താവ്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മാളവികയുടെ സഹ മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി. ഈ റിയാലിറ്റി ഷോയിൽ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തട്ടിൻപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. മർച്ചന്‍റ് നേവി ഉദ്യോഗസ്‌ഥനാണ് തേജസ്. റിത് വി തേജസ് എന്നാണ് മകളുടെ പേര്.
ഈ നവമ്പറിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറക്കുന്നത്. വൈകാതെ വീണ്ടും സീരിയലുകളില്‍ സജീവമാവാനാണ് മാളവികയുടെ പദ്ധതി.
എന്താണ് ഇരുപത്തെട്ട് കെട്ട് അഥവാ നൂലുകെട്ട്
ഒരു പാത്രത്തിൽ അരി നിരത്തിയതിനു ശേഷം കുട്ടിയെ അതിൽ നിർത്തുന്നു, അതിനു ശേഷം കുട്ടിയുടെ അരയിൽ കറുത്ത ചരട് കെട്ടുന്നു. ചിലയിടങ്ങളിൽ ഈ ചരടിനൊപ്പം ഒരു കറുത്ത മുത്തോ, പഞ്ചലോഹം കൊണ്ടുള്ള ഒരു ചുട്ടിയോ കാണും. അതിനു ശേഷം കുട്ടിയെ മടിയിൽ കിടത്തി ഒരു ചെവിയിൽ വെറ്റില കൊണ്ട് മറച്ച് മറ്റേ ചെവിയിൽ പേര് മൂന്ന് പ്രാവിശ്യം വിളിക്കും. ആൺകുട്ടിയാണങ്കിൽ ശ്രീപരമേശ്വരൻ എന്നും പെൺകുട്ടിയാണങ്കിൽ ശ്രീപാർവ്വതിയെന്നുമാണ് സാധാരണ വിളിക്കുന്നത്. അതിനു ശേഷം മാതാവ് കുട്ടിയേ യഥാർത്ഥ പേരു ചൊല്ലി ഉറക്കെ വിളിക്കുന്നു. ഇതിനു ശേഷം കുട്ടിക്ക് അരഞ്ഞാണം, കാട്ടള, മാല, കരിവള, ഉടുപ്പ് എന്നിവ സമ്മാനിക്കുന്നു. (അവലംബം: വിക്കിപീഡിയ)
പ്രതികരിക്കാൻ ഇവിടെ എഴുതുക