ന്യൂദൽഹി : ദേശീയ തലസ്ഥാനത്ത് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോ എന്ന ചോദ്യവുമായി ബിജെപി നേതാവ് സതീഷ് ഉപാധ്യായ. 2025ൽ ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആപ്പ് നേതാവിനെതിരെ കൂടുതൽ ചോദ്യങ്ങളുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
“എന്റെ ചോദ്യം ഇതാണ്, ദൽഹിയിലെ പൊതുജനങ്ങൾക്ക് അരവിന്ദ് കെജ്‌രിവാളിൽ വിശ്വാസം അർപ്പിക്കാൻ കഴിയുമോ, അദ്ദേഹം തന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചോ, കെജ്‌രിവാൾ വെറുതെ കാണിക്കുകയാണ്. അദ്ദേഹം എന്ത് ചെയ്താലും അത് അദേഹത്തിന്റെ പ്രത്യേകാവകാശമായി കരുതുന്നു. ”- സതീഷ് ഉപാധ്യായ പറഞ്ഞു. എന്നാൽ വഞ്ചനയും ഇരട്ടമുഖ സ്വഭാവവും ഒഴികെ അയാൾ ഒന്നും ചെയ്യുന്നില്ലെന്നും ദൽഹിയിലെ പൊതുജനങ്ങൾ വളരെ ആശങ്കാകുലരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ഒരു കാര്യം ഉറപ്പാണ്, ദൽഹിയിൽ ഒരു മാറ്റം സംഭവിക്കുകയാണെന്നും ബിജെപിയുടെ സർക്കാർ അധികാരത്തിൽ വരുമെന്ന് ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിരിക്കുന്നതായി അദ്ദേഹം തറപ്പിച്ച് പറഞ്ഞു. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കില്ലെന്ന കെജ്‌രിവാളിന്റെ സമീപകാല പ്രസ്താവനയെ പരാമർശിച്ച് കൊണ്ടായിരുന്നു ഉപാധ്യായുടെ പ്രസ്താവന.
ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലസ്ഥാനത്ത് സഖ്യമില്ലെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിനിടെ, വരാനിരിക്കുന്ന ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി നേതാക്കൾ യോഗം ചേർന്നു. ദൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയും മറ്റ് പാർട്ടി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: