തിരുവനന്തപുരം:കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി.
കാസര്‍ഗോഡ്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധിയാണ്.മലപ്പുറം ജില്ലയില്‍ പ്രെഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ചൊവ്വാഴ്ച അവധി.
അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാവില്ല.മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും അവധി ബാധകമല്ല.
ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: