Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഏഴിലം പാല പൂത്തു…. പൂമരങ്ങള്‍ കുടപിടിച്ചു; രാത്രികള്‍ക്ക് ഇപ്പോള്‍ പാലപ്പൂവിന്റെ ഗന്ധമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 10:36 am IST
inThrissur

തൃശൂര്‍: തൃശൂര്‍നഗരത്തിലെ രാത്രികള്‍ക്ക് ഇപ്പോള്‍ പാലപ്പൂവിന്റെ ഗന്ധമാണ്. വൃശ്ചികമാസം പിറന്നത്തോടെ ഏഴിലം പാലകള്‍ പൂത്ത് നഗരത്തിലെങ്ങും സുഗന്ധം പരത്തുന്നു. വൃശ്ചികത്തിന് തൊട്ട് മുന്‍പ് പൂവിന്റെ കായ്‌കള്‍ വിടരാന്‍ തുടങ്ങും. അപ്പോള്‍ വശ്യഗന്ധമായിരിക്കും.

പിന്നീട് വൃശ്ചികത്തിന്റെ പുലര്‍ക്കാല മഞ്ഞ് പെയ്തു തുടങ്ങുമ്പോള്‍ പകല്‍ മുഴുവന്‍ ഗന്ധം അടക്കിപ്പിടിച്ച് രാത്രികാലങ്ങളില്‍ സുഗന്ധം പരത്തും.

വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലെ അമ്പലപറമ്പിലും, പാറമേക്കാവ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന് സമീപവും, നഗരത്തിന്റെ മറ്റു പ്രധാന വഴികളിലും പൂര്‍വ്വികര്‍ നട്ടുവളര്‍ത്തിയ ഏഴിലം പാലമരങ്ങള്‍ കുലകുലയായ് പൂക്കുടന്നകള്‍ വിടര്‍ത്തി, നഗരത്തിന്റെ രാത്രികാലം പാലപ്പൂവിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിഗന്ധത്താല്‍ സമ്പന്നമാക്കിയിരിക്കുകയാണ്.

പകല്‍ സമയങ്ങളില്‍ ഈ മരത്തിന്റെ ചുവട്ടില്‍ സുന്ദരികളായ സ്ത്രീകളും രാത്രി അരോഗദൃഢഗാത്രരായ പുരുഷന്‍മാരും ഇരിക്കാന്‍ പാടില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട്.

അതിനു കാരണമായി അവര്‍ പറയുന്നത്, പകല്‍ ഗന്ധര്‍വ്വന്‍മാരും രാത്രി യക്ഷികളും പാലമരത്തില്‍ കാത്തിരിക്കുന്നു എന്നതാണ്.

എന്നാല്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് പകല്‍ ഈ മരത്തിന്റെ അടിയിലെ പ്രത്യേകതരം നേര്‍ത്ത ഗന്ധം സ്ത്രീകളിലെ ഹോര്‍മ്മോണുകളില്‍ വ്യതിയാനം സൃഷ്ടിക്കും എന്നും വിഷജന്തുകള്‍ രാത്രി കാലങ്ങളില്‍ ഈ വൃക്ഷ ചുവട്ടില്‍ എത്തും എന്നുമാണ് .

ആയുര്‍വേദത്തില്‍ പാലമരം ഒരു സംഭവമാണ്. വാതം, പിത്തം, ത്വക്ക് രോഗം, മലേറിയ, അള്‍സര്‍, അപസ്മാരം, ദഹനക്കുറവ്, പനി എന്നിവക്ക് പാലയുടെ ഇല, തൊലി, പാലക്കറ എന്നിവ അത്യുത്തമമാണ്.

അമൃതാരിഷ്ടം, മഹാതിക്തക ഘൃതം, മഹല്‍ പഞ്ചഗവ്യ ഘൃതം എന്നിവയില്‍ പാല ഒരു ഘടകമാണ്. പാലയുടെശാസ്ത്രീയ നാമം അസ്റ്റോണിയ സ്‌കോളാരിസ് എന്നാണ് , ദക്ഷിണാഫ്രിക്കയാണ് ജന്മദേശം.

1973 ല്‍ പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത കാട് എന്ന ചിത്രത്തില്‍ ശ്രീകുമരന്‍ തമ്പി രചന നിര്‍വഹിച്ച് ദേവ്പാല്‍വര്‍മ്മ സംഗീതം ചെയ്ത് യേശുദാസും, പി.സുശീലയും ആലപിച്ച ഏഴിലം പാല പൂത്തു എന്ന ഗാനം ഇന്നും മലയാളികളുടെ രോമാഞ്ചമാണ്. രാത്രി നഗരത്തിലെത്തുന്നവര്‍ക്ക് പാലപ്പൂവിന്റെ ഗന്ധവും ഈ പാട്ടും ഒരുമിച്ച് ആസ്വദിക്കാം.

 

Tags: Paramekkavu Bagavathi TempleVadakkunnathatempleThrissur Nightsഏഴിലം പാലAstonia scholaris
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശങ്കരാചാര്യരും തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രവും തമ്മില്‍ ഒരു ബന്ധമുണ്ട്…അത് എന്തെന്നറിയാമോ?

പൂങ്കുന്നം ശിവന്‍റെ ക്ഷേത്രം, കോട്ടപ്പുറത്തുള്ള ശിവക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങള്‍
Kerala

സുരേഷ് ഗോപിയെ ജയിപ്പിച്ചത് തൃശൂര്‍ പൂരം കലക്കല്‍ അല്ല, തൃശൂരിലെ മൂന്ന് ശിവന്മാര്‍ ചേര്‍ന്നെന്ന് സമൂഹമാധ്യമം

Kerala

പാറമേക്കാവ് ഭഗവതിയ്‌ക്ക് വഴിപാടായി സ്വര്‍ണ വാതില്‍; നിർമാണത്തിന് വേണ്ടത് 350 ഗ്രാം തങ്കം, ചിങ്ങത്തില്‍ വാതില്‍ സമര്‍പ്പിക്കും

Kerala

പൂരം നിലച്ച് കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കുടമാറ്റത്തിന് അയോധ്യയിലെ ബാലകരാമനെ കണ്ടപ്പോള്‍ ഹാലിളകി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.