കൊച്ചി: കേരള കോണ്‍ഗ്രസ്(എം) നേതാവ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് ബിജെപിയില്‍ ചേര്‍ന്നു. ഇഎംഎസ് മന്ത്രിസഭയില്‍ അംഗമായിരുന്ന മാത്യു മാഞ്ഞൂരാന്റെ കൊച്ചു മകനും കേരള കോണ്‍ഗ്രസ്്(എം) എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്നു.
കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് അഡ്വ. ധനേഷ് മാത്യു. കൊച്ചിയില്‍ നടന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് അഡ്വ. ധനേഷ് മാത്യുവിന് അംഗത്വം നല്‍കിയത്.
ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാര്‍, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എ. അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആലുവ മണ്ഡലം പ്രസിഡന്റ് സെന്തില്‍കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വൈശാഖ് രവീന്ദ്രന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: