മുംബൈ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം ഉന്നയിക്കുന്നവരെ തളയ്‌ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേശീയ തെരഞ്ഞെടു്പ് കമ്മീഷന്‍. ക്രിമിനല്‍ നടപടിയെടുക്കാന്‍ വരെയാണ് ആലോചിക്കുന്നത്. കര്‍ശനമായ നിയമനടപടികളെടുക്കും. മഹാരാഷ്‌ട്രയിലെ നാണംകെട്ട തോല്‍വിക്ക് ശേഷം, അതിന്റെ കാരണങ്ങള്‍ ആരായാതെ വെറുതെ ഇല്ക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് സ്വന്തം കഴിവ്കേട് മറയ്‌ക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും. അതേ സമയം ശരത് പവാര്‍ മാത്രം മഹായുതി സര്‍ക്കാരിന്റെ സ്ത്രീപക്ഷ പദ്ധതികളാണ് വിജയത്തിന് കാരണമെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി ഇത്രയും വലിയ ഭൂരിപക്ഷം നേടിയതെന്ന ആരോപണവുമായി കോണ്‍ഗ്രസും ഉദ്ധവ് താക്കറെ ശിവസേനയും രംഗത്തുണ്ട്. സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകളും സമൂഹമാധ്യമങ്ങളില്‍ മഹായുതിയുടെ മഹാരാഷ്‌ട്രയിലെ വിജയത്തെ പരിഹസിക്കുന്നുണ്ട്.
നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കുറി മഹാരാഷ്‌ട്രയില്‍ നിലംപൊത്തിയിരുന്നു. അവരെല്ലാം വീണ്ടും എല്ലാ വിവിപിഎടിയും എണ്ണണം എന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്. ഇത് ഏറെക്കുറെ അസാധ്യമാണ്. കാരാട് സൗത്തില്‍ നിന്നും 39000ല്‍ അധികം വോട്ടുകള്‍ക്ക് ബിജെപിയുടെ അതുല്‍ സുരേഷ് ഭോസ്ലെയോട് തോറ്റ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വിവിപിഎടി എണ്ണണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് എന്തോ ഒളിക്കാനുണ്ടെന്നാണ് പൃഥ്വിരാജ് ചവാന്‍ ആരോപിക്കുന്നത്. ഇതുപോലെ പല രീതികളില്‍ ജനങ്ങളില്‍ ഭീതി നിറയ്‌ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചു എന്നാരോപിച്ച് മഹാരാഷ്‌ട്രയില്‍ കലാപമുണ്ടാക്കാന്‍ കോണ്‍ഗ്രസിനും മറ്റും അജണ്ടയുണ്ടെന്ന് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആരോപിച്ചിരുന്നു. ശരത്പവാര്‍ എന്‍സിപി, ഉദ്ധവ് താക്കറെ ശിവസേന, മമത ബാനര്‍ജി, ബീഹാറിലെ ലലുപ്രസാദ് യാദവ്, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ സഹായത്തോടെ ബംഗ്ലാദേശ് മോഡല്‍ കലാപമുണ്ടാക്കാനാണ് പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമാകാം ഇനി മുതല്‍ ബീഹാറില്‍ ബാലറ്റ് പേപ്പറിലൂടെയുള്ള വോട്ടെടുപ്പേ അനുവദിക്കൂ എന്ന കഴിഞ്ഞ ദിവസത്തെ ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന. സുപ്രീംകോടതി വരെ ശരിവെച്ച കാര്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്നിരിക്കെ തോറ്റാല്‍ മാത്രം യന്ത്രത്തെ കുറ്റം പറയുന്ന കോണ്‍ഗ്രസിന്റെ രീതി ശരിയല്ലെന്ന് ബിജെപി നേതാക്കള്‍ വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: