തിരുവനന്തപുരം: ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് അസുഖത്തോട് പോരാടി രാകേഷ് കൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത സിനിമ പുറത്തിറങ്ങുകയാണ്. രാകേഷ് കൃഷ്ണന്റെ ‘കളം@24’ എന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്. കൊച്ചു സിനിമയാണ് കളം@24.
ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോഗത്തെ മറി കടന്ന് തന്റെ സ്വപ്നമായ സിനിമയുമായി എത്തുകയാണ് രാകേഷ് കൃഷ്ണൻ കുരമ്പാല. ശാരീരിക വെല്ലുവിളികളെ തെല്ലും വകവെക്കാതെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ പുറകെ പോയ രാകേഷിന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങൾ നിറയുകയാണ്. അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പും അമ്മ മുന്‍ പഞ്ചായത്തംഗം രമ ആര്‍ കുറുപ്പും സഹോദരി രാഗി കൃഷ്ണനും രാകേഷ് കൃഷ്ണന്റെ സ്വപ്നത്തിനൊപ്പം നിന്നു. ശാരീരികപരിമിതികള്‍ കാരണം സ്വപ്നങ്ങള്‍ ഉപേക്ഷിച്ചുപോകുന്നവര്‍ക്ക് പ്രചോദനമാണ് രാകേഷ് കൃഷ്ണന്റെ ഈ വിജയം.
എന്താണ് സെറിബ്രല്‍ പാള്‍സി?
ചെറുപ്പകാലത്ത് കാണപ്പെട്ട് തുടങ്ങുന്ന ഒരു ചലനവൈകല്യമാണ് സെറിബ്രൽ പാൾസി (സി.പി). ഇതിന്റെ ലക്ഷണങ്ങളും അടയാളങ്ങളും വ്യക്തികൾക്കും രോഗത്തിന്റെ പഴക്കത്തിനും അനുസരിച്ച് വ്യത്യസ്തമായി കാണപ്പെടുന്നു. സ്വാധീനക്കുറവ്, പേശികൾ മുറുകൽ, ബലക്കുറവ്, വിറയൽ എന്നിവയൊക്കെ സാധാരണയായി കാണപ്പെട്ടുവരുന്നു. സ്പർശനം, കാഴ്ച, കേൾവി, സംസാരം, വിഴുങ്ങൽ എന്നീ കഴിവുകളിലും സെറിബ്രൽ പാൾസി പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സമ പ്രായത്തിലുള്ള മറ്റു കുട്ടികളെ അപേക്ഷിച്ച് ഇഴയാനും ഇരിക്കാനും നടക്കാനും ഈ രോഗമുള്ള കുട്ടികൾക്ക് പ്രയാസമാണ്. യുക്തിപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ചില രോഗികൾക്ക് സാധിക്കാതെ വരുന്നു. അപസ്മാരവും കാണപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: