പത്തനംതിട്ട :തിരുവല്ലയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ. കെ. കൊച്ചുമോനെ നീക്കി ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കി.
അലങ്കോലപ്പെട്ട ലോക്കല്‍ സമ്മേളനം ഈ മാസം 9 ന് വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. നടപടി എടുത്ത് മാറ്റിയ ശേഷവും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീത് നല്‍കി.തിരുവല്ലയിലെ സംഘടന കാര്യങ്ങള്‍ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
തിരുവല്ലയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയോളം എത്തിയപ്പോഴാണ് നേരത്തെ നിര്‍ത്തിവെച്ചത്.
രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് നേരത്തേ പുറത്ത് വന്നിരുന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന് ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതടക്കം കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പ്രതിനിധികളില്‍ നിന്ന് റിപ്പോര്‍ട്ട് തിരികെ വാങ്ങുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: