ഗുവാഹത്തി(ആസാം): വികസിത ഭാരതത്തിന്റെ കഥ ശാസ്ത്രത്തിന്റെ അക്ഷരമാലയില്‍ എഴുതപ്പെടുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിങ്. ഗുവാഹത്തി ഐഐടി കാമ്പസില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ (ഐഐഎസ്എഫ്), പത്താം പതിപ്പ് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്മ്മയ്ക്കൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള് വികസിത ഭാരതത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. യുവാക്കള്‍ വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രഗവേഷണങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളുടെ പട്ടികയിലാണ് ഭാരതമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ അഭിപ്രായപ്പെട്ടു.
ആസാം ഐടി വകുപ്പ് മന്ത്രി കേശബ് മെഹന്ത, അരുണാചല്‍പ്രദേശ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ദസാംഗ്ലു പുല്, നീതി ആയോഗ് അംഗം ഡോ. വി.കെ. സാരസ്വത്, പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ പ്രൊഫസര്‍ എ.കെ. സൂദ്, ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍. കലൈശെല്‍വി, ഡിഎസ്ടി സെക്രട്ടറി പ്രൊഫ. അഭയ് കരന്ദികര്‍, ഡിബിടി സെക്രട്ടറി ഡോ. രാജേഷ് ഗോഖലെ, സിഎസ്ഐആര്‍ – എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്ര-സാങ്കേതിക മന്ത്രാലയം വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: