Kerala

ഏഴിമല നേവല്‍ അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ്

Published by

ഏഴിമല: ഏഴിമലയിലെ നേവല്‍ അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ് നടന്നു. 107-ാമത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്‌സിലെ മിഡ്ഷിപ്പര്‍മാര്‍, 38-ാമത്തെയും 39-ാമത്തെയും നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (എക്‌സ്റ്റെന്‍ഡഡ്), 39-ാമത് നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (റെഗുലര്‍), 40-ാമത് നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ് (കോസ്റ്റ് ഗാര്‍ഡ്, ഫോറിന്‍) എന്നിവയിലെ കേഡറ്റുകള്‍ ഉള്‍പ്പെടെ മൊത്തം 239 ട്രെയിനികള്‍ ബിരുദം നേടി. നാല് രാജ്യങ്ങളില്‍ നിന്നുള്ള എട്ട് വിദേശ കേഡറ്റുകളും 29 വനിതാ ട്രെയിനികളും സംഘത്തിലുണ്ടായിരുന്നു.

പരേഡ് അവലോകനം ചെയ്ത നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, പിവിഎസ്എം, എവിഎസ്എം, എന്‍എം ഏറ്റവും മികച്ച മിഡ്ഷിപ്പുകാര്‍ക്കും കേഡറ്റുകള്‍ക്കും മെഡലുകള്‍ സമ്മാനിച്ചു.

നാവികരുടെ ഭാര്യമാരുടെ ക്ഷേമ അസോസിയേഷന്‍ പ്രസിഡന്റ് ശശി ത്രിപാഠിയും മുഖ്യാതിഥിയെ അനുഗമിച്ചു. വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ്, എവിഎസ്എം, എന്‍എം, ഫഌഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കണ്ടക്റ്റിങ് ഓഫീസറായി സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ നേവല്‍ അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍, എന്‍ഡബ്ല്യുഡബ്ല്യുഎ ഏഴിമല പ്രസിഡന്റ് ദീപ ഭട്ട് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

നേവല്‍ അക്കാദമി ബിടെക് കോഴ്‌സിനുള്ള രാഷ്‌ട്രപതിയുടെ സ്വര്‍ണ മെഡല്‍ മിഡ്ഷിപ്പ്മാന്‍ ആയുഷ് കുമാര്‍ സിങ്ങിന് നല്കി. മികച്ച നേട്ടങ്ങള്‍ക്കുള്ള വിവിധ പുരസ്‌കാരങ്ങളും നല്കി.

വിജയികളായ ട്രെയിനികള്‍ ആചാരപരമായ വാളുകളും റൈഫിളുകളും ഉപയോഗിച്ച് മാര്‍ച്ച് നടത്തി. പരേഡിന് ശേഷം, നാവികസേനാ മേധാവി, എഫ്ഒസിഐഎന്‍സി (സൗത്ത്), കമാന്‍ഡന്റ് ഐഎന്‍എ എന്നിവര്‍ മറ്റ് വിശിഷ്ടാതിഥികള്‍ക്കൊപ്പം സ്‌ട്രൈപ്പ് ഷിപ്പിങ് ചടങ്ങില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by