Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരക്ഷിതമായ ബംഗ്ലാദേശ് ലോകത്തിനു ഭീഷണി

Janmabhumi Online by Janmabhumi Online
Nov 30, 2024, 07:13 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ബംഗ്ലാദേശില്‍ ഹൈന്ദവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും അറസ്റ്റും എല്ലാം ആ രാജ്യം എത്തിനില്‍ക്കുന്നത് എവിടെയാണെന്ന സൂചനയാണ് നല്‍കുന്നത്. ഹിന്ദുക്കളും മറ്റു ന്യൂനപക്ഷങ്ങളും മുസ്ലീം മതമൗലികവാദികളില്‍നിന്ന് കടുത്ത ഭീഷണിനേരിട്ടുകൊണ്ടിരിക്കുന്ന ബംഗ്ലാദേശില്‍, അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് ഹൈന്ദവ ആത്മീയ നേതാവും ഇസ്‌കോണിലെ സംന്യാസിയുമായ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അദ്ദേഹത്തെ ജയിലിലാക്കിയത് മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണെന്ന് വ്യക്തം. ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ അരങ്ങേറിയ വ്യാപക അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ചിന്മയ് കൃഷ്ണദാസ് സ്വീകരിച്ചത്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് ഇപ്പോള്‍ അവിടെ ഭരിക്കുന്നത് ‘കാവല്‍ പ്രധാനമന്ത്രി’യാണ്. പൂര്‍ണമായും ആ ഭരണകൂടം തീവ്രമതമൗലികവാദികളുടെ പിടിയിലാണ്. പാക്കിസ്ഥാനു പിന്നാലെ ഹൈന്ദവ ന്യൂനപക്ഷങ്ങളെ പാടെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ബംഗ്ലാദേശിലും മതമൗലികവാദികള്‍ക്കുള്ളത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും സംഭവിക്കുന്നതു തന്നെ ബംഗ്ലാദേശിലും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

ഹിന്ദുക്കളെ കൂടാതെ ബുദ്ധമതാനുയായികള്‍, ക്രൈസ്തവര്‍ തുടങ്ങിയവരും അക്രമത്തിനിരകളാകുന്നു. അവരുടെ വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും സ്വത്തുക്കള്‍ ബലമായി പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടം അതിന് ഒത്താശ ചെയ്യുകയാണ്. 1950 ല്‍ കിഴക്കന്‍ പാകിസ്ഥാന്‍ ആയിരുന്ന ബംഗ്ലാദേശില്‍ 22 ശതമാനം ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇസ്ലാമിക ജിഹാദി സമീപനം കാരണം ഇന്ന് ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 7.2 ശതമാനമായി കുറഞ്ഞു. ഹിന്ദുക്കളുടെ ജീവനും സ്വത്തും കവര്‍ന്നെടുക്കുക മാത്രമല്ല, ബലമായുള്ള മതപരിവര്‍ത്തനവും അവിടെ സംഭവിക്കുന്നു. 55 ഹിന്ദുക്ഷേത്രങ്ങള്‍ ഷേഖ് ഹസീന അധികാരം ഒഴിഞ്ഞ ദിവസം മാത്രം തകര്‍ത്തെറിഞ്ഞു. മതമൗലികവാദ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങളെന്നാണ് കണക്കുകള്‍. കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരകളായത് 1,705 ന്യൂനപക്ഷ കുടുംബങ്ങളാണ്. ആയിരക്കണക്കിന് ഹിന്ദു കുടുംബങ്ങള്‍ക്ക് സ്വന്തം വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. സര്‍വ്വകലാശാലകളിലും കോളജുകളിലും ഹിന്ദു വിദ്യാര്‍ഥിനികള്‍ അപമാനിക്കപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഇനിയെന്തു ചെയ്യണമെന്നറിയാതെ ഭയപ്പെട്ടു നില്‍ക്കുകയാണ്. അക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നുണ്ടെങ്കിലും അത് ചെവിക്കൊള്ളാന്‍ ഭരണകൂടവും നിയമപാലകരും തയ്യാറാകുന്നില്ലെന്ന തരത്തില്‍ അത്യന്തം അരക്ഷിതമാണ് ഇന്ന് ബംഗ്ലാദേശ്. അക്രമികള്‍ക്കൊപ്പമാണ് ഭരണകൂടം. ചിന്മയ് കൃഷ്ണദാസിനെതിരായ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും എല്ലാ പ്രതിഷേധങ്ങളെയും അടിച്ചൊതുക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളിലും രാജ്യദ്രോഹക്കുറ്റം ചുമത്തി സംന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയിലും ശക്തമായ പ്രതിഷേധമാണ് ഭാരതം അറിയിച്ചിട്ടുള്ളത്. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരതം ആവശ്യപ്പെട്ടു. മുസ്ലിം തീവ്രവാദികള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ഹിന്ദുക്കള്‍ക്ക് ആത്മധൈര്യം പകരുകയായിരുന്നു ചിന്മയ് കൃഷ്ണദാസ്. അദ്ദേഹത്തിന്റെ അറസ്റ്റ് ഒരിക്കലും ഭാരതം അംഗീകരിക്കില്ല. ബംഗ്ലാദേശില്‍ അരങ്ങേറുന്നത് ലോകമെങ്ങുമുള്ള മുസ്ലീംഭൂരിപക്ഷ ദേശങ്ങളില്‍ നടക്കുന്ന വംശഹത്യയാണ്. ഇത്രത്തോളം അരക്ഷിതമായ ഒരു രാജ്യം ലോകത്തിനു തന്നെ ഭീഷണിയാണ്. കൂടുതല്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പിടിയിലേക്ക് ആ രാജ്യം മാറുന്നതിലേക്കാവും ഇപ്പോഴത്തെ സംഭവങ്ങള്‍ നയിക്കുക. ഐക്യരാഷ്‌ട്ര സഭയുടെയും ലോകരാജ്യങ്ങളുടെയും ശക്തമായ ഇടപെടലുകളാണ് ഇക്കാര്യത്തില്‍ വേണ്ടത്.

 

Tags: #BangladeshHinduprotestISKCON Priest Chinmay Krishna DasInsecure Bangladesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഹമ്മദ് യൂനസ് (വലത്ത്) ഇസ്കോണ്‍ അംഗം ചിന്മോയ് കൃഷ്ണദാസ് (ഇടത്ത്)
World

ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരാകാന്‍ തുനിഞ്ഞ സീനിയര്‍ അഭിഭാഷകനെ കോടതിവളപ്പിലിട്ട് തല്ലി

India

ചിന്മയ് കൃഷ്ണ ദാസിന് എതിരെ ബംഗ്ലാദേശ് വീണ്ടും കേസെടുത്തു

തൃണമൂല്‍ മന്ത്രി  ഫിര്‍ഹാദ് ഹക്കിം (ഇടത്ത്) ഹിന്ദു സംഘടനകള്‍ ബംഗ്ലാദേശില്‍ ഇസ്കോണ്‍ സന്യാസി ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിനെതിരെ നടത്തിയ പ്രതിഷേധം (വലത്ത്)
India

ബംഗ്ലാദേശിലെ അക്രമത്തിനെതിരായ ഹിന്ദുക്കളുടെ പ്രകടനം അപഹാസ്യമെന്ന് തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കിം

ബംഗ്ലാദേശിലെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന മതന്യൂനപക്ഷ സമൂഹത്തിന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം നഗരത്തില്‍ ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച റാലിയില്‍ നിന്ന്‌
India

യുകെ പാര്‍ലമെന്റില്‍ അടിയന്തര ചര്‍ച്ച; ബംഗ്ലാദേശിലേത് ഹിന്ദുവംശഹത്യയെന്ന് ബ്രിട്ടീഷ് എംപിമാര്‍

ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ച പ്രഭു ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സനാതനി ഒക്യോമഞ്ച് കരീംഗഞ്ചില്‍ സംഘടിപ്പിച്ച ചലോ ബംഗ്ലാദേശ് പ്രതിഷേധ മഹാറാലി
India

ആസാമില്‍ ഒരു ലക്ഷം പേര്‍ അണിനിരന്ന ചലോ ബംഗ്ലാദേശ് റാലി

പുതിയ വാര്‍ത്തകള്‍

വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു: കുട്ടികളിൽ ഒരാൾക്ക് പരിക്ക്, ഭയന്നോടിയ മറ്റൊരു കുട്ടിയെ കാണാനില്ല

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാം, മലയോര മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം

ഈ ഉണ്ടകള്‍ക്ക് ഒരു ലക്ഷ്യമുണ്ട് ! മൃഗങ്ങള്‍ കാടിറങ്ങുന്നതു തടയും, വാഴൂരിനാവുന്നത് ഇതാണ്

പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടത് ആരൊക്കെ? എന്താണ് പ്രയോജനം?

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

എന്താണ് അയ്യപ്പന്‍ തീയാട്ട്?

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies