തിരുവനന്തപുരം:മതം അടിസ്ഥാനമാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കുറ്റാരോപണ മെമ്മോ നല്‍കി.
ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ അഖിലേന്ത്യാ സര്‍വീസ് ചടങ്ങളുടെ വിവിധ വകുപ്പുകളുടെ ലംഘനമാണ്. സംസ്ഥാനത്തെ ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെ കുറ്റങ്ങളാണ് മെമ്മോയില്‍ ആരോപിക്കുന്നത്.
ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന ഗോപാലകൃഷ്ണന്റെ പരാതിക്ക് തെളിവില്ല.ഫോറന്‍സിക് പരിശോധനയ്‌ക്ക് മുന്‍പ് പല തവണ ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും മെമ്മോയിലുണ്ട്.
മുപ്പതു ദിവസത്തിനുള്ളില്‍ മെമ്മോയ്‌ക്കു മറുപടി നല്‍കിയില്ലെങ്കില്‍ ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക