കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയില്‍ കണ്ടെത്തിയ നായയെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നായ കടിച്ചത്.
ആദ്യം രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനില്‍ തിരക്കേറിയതോടെയാണ് കൂടുതല്‍ പേര്‍ക്ക് കടിയേറ്റത്. കടിയേറ്റവരെല്ലാം ആശുപത്രികളില്‍ ചികിത്സ തേടി.
അതേസമയം, നായശല്യം രൂക്ഷമായിട്ടും കോര്‍പ്പറേഷനും റെയില്‍വേയും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് പരിസരത്ത് മാത്രം നൂറോളം നായ്ക്കളുണ്ടെന്നാണ് കണക്ക്. നിയന്ത്രിക്കാന്‍ കോര്പ്പറേഷന് നടപടിയെടുക്കുന്നില്ലെന്നാണ് റെയില്‍വേയുടെ പരാതി.എന്നാല്‍ ഉത്തരവാദിത്തം റെയില്വേക്കെന്നാണ് കോര്‍പ്പറേഷന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: