India

എസ്.പി. ബാലസുബ്രഹ്മണ്യത്തിനായി തമിഴ്നാട്ടിൽ സ്മാരകവും, മ്യൂസിയവും ; തിരുവള്ളുവരിൽ നിർമാണം ആരംഭിച്ചതായി മകൻ

Published by

ചെന്നൈ ; അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണയ്‌ക്കായി തമിഴ്നാട്ടിൽ സ്മാരകം നിർമ്മിക്കുന്നു. ഇതിനായി ഡിസംബർ 8 ന് ബാംഗ്ലൂരിൽ സംഗീത നിശ സംഘടിപ്പിച്ചിട്ടുണ്ട് . നഗരത്തിലെ കനകപുര റോഡിൽ പ്രസ്റ്റീജ് സെൻ്റർ ഫോർ പെർഫോമിങ് ആർട്സിലാണ് സംഗീത .

എസ്.പി ബാലസുബ്രഹ്മണ്യം ആലപിച്ച കന്നഡ സിനിമകളിലെ ജനപ്രിയ ഗാനങ്ങൾ പ്രശസ്ത പിന്നണി ഗായകരായ രാജേഷ് കൃഷ്ണൻ, വിജയ് പ്രകാശ്, എസ്.പി. ചരൺ എന്നിവർ ആലപിക്കും. തമിഴ്‌നാട്ടിലെ തിരുവള്ളുവരിൽ സ്മാരകത്തിന്റെയും മ്യൂസിയത്തിന്റെയും നിർമാണം ആരംഭിച്ചതായി മകനും , ഗായകനുമായ എസ്പി ചരൺ പറഞ്ഞു.

ഈ സ്മാരകം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത യാത്രയുടെ വിശദാംശങ്ങളും സംഭാവനകളും വരും തലമുറയുമായി പങ്കിടും. കല, സാഹിത്യം, സംസ്‌കാരം, ഭാഷകൾ എന്നിവയെ സംരക്ഷിക്കാനും വികസിപ്പിക്കാനും ഉന്നത സ്ഥാനത്തേക്ക് കൊണ്ടുപോകാനും അദ്ദേഹം നൽകിയ സംഭാവനകളെ ഈ സ്മാരകം പ്രചരിപ്പിക്കുമെന്നും എസ്പി ചരൺ പറഞ്ഞു.

2020 സെപ്തംബർ 26നാണ് എസ്.പി ബാലസുബ്രഹ്‌മണ്യം അന്തരിച്ചത്. ഗായകനെ കൂടാതെ നടൻ,സംഗീത സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിലും തിളങ്ങിയിട്ടുള്ള കലാകാരനാണ് എസ്.പി.ബി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് എസ്.പി.ബി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by