Health

വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍വഹണ സമിതികളെ ചുമതലപ്പെടുത്തും

Published by

തിരുവനന്തപുരം: അതത് വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍വഹണ സമിതികളെ ചുമതലപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. ബഹുജനങ്ങളെ അണിനിരത്തിയാവും മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിര്‍വഹണ സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.
ദ്രവമാലിന്യ സംസ്‌കരണത്തിന് പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് സുഗമമായി നടപ്പിലാക്കാനും പരിപാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. മൂന്നാര്‍ ഗ്രീന്‍കോറിഡോര്‍ പോലെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും. ഇത്തരം അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പരമാവധി രണ്ടാഴ്‌ച്ചയ്‌ക്കകം അനുമതി നല്‍കണമെന്നും തീരുമാനിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by