തിരുവനന്തപുരം: ആരോഗ്യ, കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് കീഴില്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഇന്നൊവേഷന് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിലവില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐ. ഇ. ഡി. സി പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ലോഞ്ച് എംപവര്‍ ആക്സിലറേറ്റ് പ്രൊസ്പര്‍ (ലീപ്) സംവിധാനങ്ങളും പ്രയോഗത്തില്‍ വരുത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രീകൃത സ്റ്റാര്‍ട്ട്അപ്പ് ഇങ്കുബേഷന്‍ സംവിധാനമാണ് ലീപ്പിലൂടെ ഉദ്ദേശിക്കുന്നത്. കോവളത്ത് ഹഡില്‍ കേരള 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ടെക്നോപാര്‍ക്കിന്റെ ഭാഗമായി എമര്‍ജിംഗ് ടെക്നോളജി ഹബ് തിരുവനന്തപുരത്ത് വരികയാണ്. ഭക്ഷ്യ – കാര്‍ഷിക മേഖല, ബഹിരാകാശ സാങ്കേതിക വിദ്യ, പാരമ്പര്യേതര ഊര്‍ജം, ഡിജിറ്റല്‍ മീഡിയ, ആരോഗ്യം – ലൈഫ് സയന്‍സ് എന്നീ മേഖലകള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കുക.
നിലവിലെ കേരളത്തിലെ ഐ. ടി പാര്‍ക്കുകളില്‍ സ്ഥലം ലഭിക്കുന്നതിന് നിരവധി പേര് കാത്തിരിക്കുകയാണ്. വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങളും ലീപ് സംവിധാനങ്ങളും ഇതിന് ഒരു പരിധി വരെ പരിഹാരം കാണുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: