ധാക്ക : ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിൽ പ്രതിഷേധക്കുറിപ്പുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ . സമാധാനകാംക്ഷിയായിരുന്നു ചിന്മയ് കൃഷ്ണദാസെന്നും , അദ്ദേഹത്തിന്റെ അറസ്റ്റ് അന്യായമാണെന്നും തസ്ലീമ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
‘ സമാധാനകാംക്ഷിയായ ചിൻമോയ് കൃഷ്ണദാസിനെ അന്യായമായി അറസ്റ്റ് ചെയ്തു. ഈ അനീതിക്കെതിരെ പ്രതിഷേധിക്കുക എന്നത് ഹിന്ദു സമൂഹത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് – ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, ഈശ്വരവാദികൾ, നിരീശ്വരവാദികൾ അങ്ങനെ എല്ലാവരുടെയും ‘ – എന്നാണ് തസ്ലീമ കുറിച്ചിരിക്കുന്നത് .
ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലും ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്കോൺ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്നു അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: