കൊച്ചി: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് പേട്ട തുള്ളലിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് അമിത വില ഇൗടാക്കുന്നതും തോന്നിയപടി പാര്‍ക്കിങ് ഫീസ് വാങ്ങുന്നതും അടക്കം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ദേവസ്വം ബോര്‍ഡും കോട്ടയം ജില്ലാകളക്ടറും എരുമേലി പഞ്ചായത്തും തിങ്കളാഴ്ച മറുപടി നല്‍കണം.
ശരക്കോല്‍, പേട്ടക്കമ്പ്, അരക്കച്ച,കിരീടം, കത്തി, ഗദ തുടങ്ങിയ വസ്തുക്കള്‍ക്കാണ് അമിത വില ഈടാക്കുന്നത്. മൂന്നും നാലും രൂപ മാത്രം വരുന്ന ശരക്കോലിന് എരുമേലിയില്‍ 35 രൂപയാണ് വാങ്ങുന്നത്. ഇതേ വസ്തുവിന് സന്നിധാനത്ത് പത്തു രൂപ മാത്രമാണുള്ളത്. ഇവയ്‌ക്ക് അഞ്ചു രൂപനിശ്ചയിക്കണമെന്നാണ് അയ്യപ്പ സേവാ സമാജത്തിന്റെ ശിപാര്‍ശ.
ഈ കൊള്ള തടയണമെന്നും വില ഏകീകരിക്കണമെന്നും എരുമേലി സ്വദേശി മനോജ് നായര്‍ അഡ്വ. വി. സജിത് കുമാര്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജമാ അത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും പാര്‍ക്കിങ് ഗ്രൗണ്ടുകളില്‍ അമിത നിരക്കാണ് വാങ്ങുന്നത്. ഇത് തടയാന്‍ നിരക്ക് കൃത്യമായി നിശ്ചയിച്ച് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എരുമേലിയിലെ വ്യാപാ
ര സ്ഥാപനങ്ങളില്‍ കട ഉടമയുടെ പേരും നമ്പരും ലൈസന്‍സ് വിവരങ്ങളും പ്രദര്‍ശിപ്പിക്കുക, ശൗചാലയങ്ങളിലെ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുക, രാസസിന്ദൂര വില്പന തടയുക, വ്യാപാര സ്ഥാപനങ്ങളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും ലഹരിക്ക് അടിമകളായവരെ ജോലിക്കു നിര്‍ത്തുന്നതും അവര്‍ തീര്‍ത്ഥാടകരെ ആക്രമിക്കുന്നതും തടയുക, കോടതിയുടെ മുന്‍പത്തെ വിധി അനുസരിച്ച് ശബരിമലയില്‍ സ്ഥിരം മജിസ്‌ട്രേറ്റിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക