ആലപ്പുഴ: എഎസ്ഐയുടെ ആക്ഷേപഹാസ്യം എസ്ഐക്ക് എത്ര പിടിച്ചില്ല. പ്രത്യേകിച്ച് അതിന്റെ പേര് : ‘കോണക വാല്’. എഎസ്ഐയുടെ കഥ തന്നെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എസ് ഐ മേലാവിലേക്ക് പരാതി അയച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നും കഥയുടെ പേര് അത്ര പന്തിയല്ലെന്നും ബോധ്യപ്പെട്ട ജില്ലാ പോലീസ് മേധാവി കഥാകാരനായ എഎസ്ഐയുടെ 3 ഇന്‍ക്രിമെന്റ് തടഞ്ഞ് ഉത്തരവായി.
ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനത്തെ എഎസ്ഐ എം കൃഷ്ണകുമാറാണ് കാക്കിക്കുള്ളിലെ വിവാദ കഥാകാരന്. അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യ കഥയ്ക്കെതിരെ പരാതി നല്‍കിയത് ഇതേ ഓഫീസിലെ എസ് ഐ മനോജ് .കോണക വാല് എന്ന കഥയുടെ പേരിനെചൊല്ലി മേലാവില്‍ നിന്ന് ചോദ്യം വന്നപ്പോള്‍ അതില്‍ അശ്ലീലം ഇല്ലെന്നും ഒരു വസ്ത്രത്തിലെ തുമ്പ് എന്ന് മാത്രമേ അര്‍ത്ഥമുള്ളു എന്നും കഥാകാരന് വാദിച്ചുവെങ്കിലും വിലപ്പോയില്ല. തന്റെ വാദം സ്ഥാപിക്കാനായി ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിനെയും കൃഷ്ണകുമാര്‍ സമീപിച്ചു. കോണകവാല് അശ്ലീലം ആണോ എന്നതായിരുന്നു വിവരാവകാശ നിയമപ്രകാരം ഉള്ള ചോദ്യം. എന്നാല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇക്കാര്യത്തില്‍ ഒരു വിധി പറയാനായില്ല. കോണകത്തിന്റെയും വാലിന്റെയും പ്രത്യേകം അര്‍ത്ഥം മാത്രമേ താങ്കള്‍ക്ക് അറിയൂ എന്ന നിലപാടാണ് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: