മുംബൈ: നടി സ്വര ഭാസ്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയാണ് വിജയം നേടിയതെന്ന് സ്വര ഭാസ്കര്‍ ആരോപിച്ചു.
അനുശക്തി നഗര്‍ നിയോജകമണ്ഡലത്തിലാണ് ഈ തോല്‍വി. 3378 വോട്ടുകള്‍ക്കാണ് ഫഹദ് അഹമ്മദ് തോറ്റത്. അജിത് പവാര്‍ എന്‍സിപി സ്ഥാനാര്‍ത്ഥി സന മാലിക് ആണ് വിജയിച്ചത്. ശരദ് പവാര്‍ എന്‍സിപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഫഹദ് അഹമ്മദ്. സന മാലിക് 49,341 വോട്ടുകള്‍ നേടിയപ്പോള്‍ ഫഹദ് അഹമ്മദിന് 45,963 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലമാണ് ഭര്‍ത്താവ് പരാജയപ്പെട്ടതെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു. 99 ശതമാനം പവറോടെ വോട്ടിംഗ് യന്ത്രം തുറന്നതോടെയാണ് അതുവരെ മുന്നില്‍ നിന്ന തന്റെ ഭര്‍ത്താവ് പിന്നിലായതെന്ന് സ്വര ഭാസ്കര്‍. എങ്കില്‍ എങ്ങിനെയാണ് ബിജെപിയുടെ കടുത്ത ശത്രുവായ ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡില്‍ വിജയിച്ചതെന്ന സമൂഹമാധ്യമത്തിലെ ചോദ്യത്തിന് മറുപടി പറയാന്‍ സ്വര ഭാസ്കറിന് കഴിയുന്നില്ല. ഇക്കുറി ശരത് പവാര‍് പോലും വോട്ടിംഗ് യന്ത്രത്തെയല്ല, പകരം യോഗിയുടെ ബട്ടേംഗെ തൊ കട്ടേംഗെ എന്ന മുദ്രാവാക്യമാണ് ബിജെപി മുന്നണിയായ മഹായുതിക്ക് ജയം നേടിക്കൊടുത്തതെന്ന് വാദിക്കുന്നു.
പണ്ട് ശരദ് പവാറിന്റെ അനുയായിയായിരുന്ന നവാബ് മാലികിന്റെ മകളാണ് സന മാലിക്. എന്നാല്‍ എന്‍സിപി പിളര്‍ന്നതോടെ നവാബ് മാലിക് അജിത് പവാര്‍ പക്ഷം എൻ്‍സിപിയില്‍ ചേക്കേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: