ലഖ്നൗ: യോഗി ആദിത്യനാഥ് ആഗ്രയില്‍ ആഗസ്ത് മാസത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ താക്കീതായിരുന്നു ‘ബട്ടേംഗെ തോ കട്ടേംഗെ’ എന്നത്. ബംഗ്ലാദേശിന്റെ ഉദാഹരണമെടുത്താണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. വിഘടിച്ച് നിന്നാല്‍ , സാമൂഹ്യ വിരുദ്ധശക്തികള്‍ രാജ്യത്തെ പല കഷണങ്ങളാക്കി മുറിക്കും എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു ബട്ടേംഗെ തോ കട്ടേംഗെ എന്ന് യോഗി പറഞ്ഞത്. പ്രധാനമന്ത്രി മോദി മഹാരാഷ്‌ട്ര, ഛത്തീസ് ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ മുദ്രാവാക്യത്തെ ഒന്ന് വ്യാഖ്യാനിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നായിരുന്നു പ്രധാനമന്ത്രി മോദി നടത്തിയ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ എക് ഹെ തോ സേഫ് ഹൈ (ഒറ്റക്കെട്ടായി നിന്നാല്‍ സുരക്ഷിതരാകാം) എന്ന് മനോഹരമായി വ്യാഖ്യാനിച്ചതിന് പ്രധാനമന്ത്രി മോദിയെ യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. ഒബിസി, എസ് സി, എസ് ടി വിഭാഗത്തെ വിഭജിച്ച് ദുര‍്ബലമാക്കാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും ശ്രമിക്കുന്നതെന്നായിരുന്നു മോദിയുടെ വ്യാഖ്യാനം. ഹിന്ദു വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ സുരക്ഷിതരായി നില്‍ക്കാന്‍ സാധിക്കൂ എന്ന് മോദി മഹാരാഷ്‌ട്രയില്‍ പ്രഖ്യാപിച്ചതിനും വലിയ ഇംപാക്ട് വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായി.
യോഗിയുടെ മുദ്രാവാക്യം മോദി മാറ്റിപ്പിടിക്കാന്‍ കാരണമുണ്ടായിരുന്നു. ബിജെപിയുടെ പഴയ നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജ മുണ്ടെയും ഈയിടെ കോണ്‍ഗ്രിസില്‍ നിന്നും ബിജെപിയിലേക്ക് കുടിയേറിയ അശോക് ചവാനും ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തെ തള്ളിപ്പറഞ്ഞിരുന്നു. അജിത് പവാറും ഈ മുദ്രാവാക്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് മോദി ഈ മുദ്രാവാക്യം അല്‍പം മാറ്റി ഏക് ഹെ തോ സേഫ് ഹെ എന്ന മുദ്രാവാക്യത്തിലേക്ക് മാറ്റി ചിട്ടപ്പെടുത്തിയത്. അതോടെ ഇന്ത്യാമുണന്നി പൊട്ടിത്തെറിക്കുകയായിരുന്നു.യോഗി ഒരു മുദ്രാവാക്യം പറയുന്നു, പിന്നീട് മോദി അതിനെ മാറ്റിപ്പറയുന്നു, ഇതില്‍ ആരാണ് ബിജെപിയുടെ നേതാവ്? എന്നിങ്ങനെ ബിജെപിയ്‌ക്കുള്ളില്‍ വിള്ളലുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിലപ്പോയില്ല. ബട്ടേംഗെ തോ കട്ടേംഗെയും ഏക് ഹെ തോ സേഫ് ഹെയും മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ മുഖ്യമുദ്രാവാക്യമായി മാറിക്കഴിഞ്ഞിരുന്നു.
ഹിന്ദുക്കളെ സംവരണത്തിന്റെ പേരില്‍ പല വിഭാഗങ്ങളായി പിരിച്ച് ദുര്‍ബലമാക്കി അധികാരം നേടാനുള്ള കോണ്‍ഗ്രിന്റെ ശ്രമങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു മോദി. പിന്നീട് യോഗിയുടെ ഈ മുദ്രാവാക്യം മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുദ്രാവാക്യമായി മാറി. പലര്‍ക്കും ഈ മുദ്രാവാക്യം മഹാരാഷ്‌ട്രയില്‍ ഏശുമോ എന്ന സംശയമുണ്ടായിരുന്നു.
ജാതി സംവരണത്തിന് വേണ്ടി വാദിച്ച് ഹിന്ദുക്കളെ ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷറങ്ങളുടെ കൂടി പിന്തുണയോടെ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ തകര്‍ക്കാന്‍ ഈ മുദ്രാവാക്യമേ പോംവഴിയുള്ളൂ എന്ന് മോദിക്കും ബിജെപി നേതാക്കള്‍ക്കും ശിവസേന (ഷിന്‍ഡെ) നേതാക്കള്‍ക്കും അറിയാമായിരുന്നു.
മഹാരാഷ്‌ട്രയിലെ ഉയര്‍ന്ന പോളിംഗ് പോലും ഈ മുദ്രാവാക്യത്തിന്റെ പ്രതിഫലനമായി ചിലര്‍ വ്യാഖ്യാനിക്കുന്നു. ഈ മുദ്രാവാക്യം ഉള്ളിലേന്തിയാണ് മഹാരാഷ്ടയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ചെന്ന് മഹായുതിയ്‌ക്ക് അവര്‍ വോട്ട് നല്‍കിയതെന്നും പറയപ്പെടുന്നു. മഹാരാഷ്‌ട്രയില്‍ 288ല്‍ 230 സീറ്റുകളും നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയം യോഗിയുടെ ബട്ടേംഗെ തോ കട്ടേംഗെ എന്ന മുദ്രാവാക്യത്തിന്റെ വിജയമായി കാണുകയാണ് എല്ലാവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: