ബെംഗളൂരു: ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് സിറ്റി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു എന്നയാളാണ് അറസ്റ്റിലായത്.
പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് വേണ്ടി നഗരത്തിൽ എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. വാഹനത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്ത തുടര്‍ന്ന് ഗോവിന്ദപുരം പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മലയാളി യുവാവ് കേരളത്തില്‍ ഒന്നിലധികം കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 2.17 കോടി രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. 606 പാഴ്‌സലുകളാണ് പോലീസ് കണ്ടെത്തിയത്. തായ്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കടത്തിയ മയക്കുമരുന്ന് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് കണ്ടെത്തിയിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് മൂവരും പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: