അഹമ്മദാബാദ് : 2002ല്‍ അയോധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിയില്‍ കത്തിച്ചുകൊലപ്പെടുത്തിയതിന്റെ കഥയാണ് സബര്‍മതി എക്സ് പ്രസ് എന്ന സിനിമ പറയുന്നത്. അയോധ്യയില്‍ നിന്നും കര്‍സേവ നടത്തി അഹമ്മദാബാദിലേക്ക് മടങ്ങുകയായിരുന്ന കര്‍സേവകരെ തീവണ്ടിക്കുള്ളിലിട്ട് കത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 1044 പേരുടെ കൊലയ്‌ക്ക് കാരണമായ ഗോധ്ര വര്‍ഗ്ഗീയ കലാപം നടന്നത്. ഗോധ്ര കലാപത്തിന് കാരണമായ സാഹചര്യമെന്തെന്ന് കൃത്യമായി ഈ സിനിമയില്‍ വിശദീകരിക്കുന്നുണ്ട്.
“നിര്‍മ്മാതാവ് അമുല്‍ വികാസ് മോഹന്‍ ആണ് സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ കഥ കൊണ്ടുവന്നത്. പിന്നീട് ഒരു വര്‍ഷക്കാലത്തോളം ഞങ്ങള്‍ അതിന്മേല്‍ ഗവേഷണം നടത്തി. സബര്‍മതി എക്സ്പ്രസില്‍ എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല. സിനിമ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ വിവരണം തന്നെയാണ്. പൊതുജനങ്ങള്‍ സിനിമ ഇഷ്ടപ്പെടുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്.” – ഏക്താ കപൂര്‍ പറയുന്നു. ഏക്ത കപൂറിന്റെ കമ്പനിയാണ് സബര്‍മതി എക്സ് പ്രസ് എന്ന സിനിമ നിര്‍മ്മിച്ചത്.
സബര്‍മതി റിപ്പോര്‍ട്ട് ട്രെയിലര്‍:
സബര്‍മതി എക്സ് പ്രസിലെ ഒരു കോച്ചിലെ മുഴുവന്‍ കര്‍സേവകരെയും തീയിട്ടുകൊന്ന സംഭവം നടന്ന 2002ല്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രി മോദി ‘സബര്‍മതി എക്സ്പ്രസ്’ എന്ന ഈ സിനിമയെ പ്രശംസിച്ചു. “സബര്‍മതി എക്സ്പ്രസിന് പിന്നിലെ സത്യം ഏറെക്കാലം മറച്ചുവെയ്‌ക്കാന്‍ കഴിയില്ല. അതാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നത്. അപാര ധൈര്യത്തോടെ സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമ സത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. “- സിനിമ കണ്ട് അമിത് ഷാ പ്രതികരിച്ചു.
വിക്രാന്ത് മാസിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകനായാണ് വിക്രാന്ത് മാസി അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെയാണ് സബര്‍മതി എക്സ്പ്രസ് ചുരുളഴിയുന്നത്. കഴിഞ്ഞ ആഴ്ച തീയറ്ററുകളില്‍ റിലീസായ സിനിമയ്‌ക്ക് നല്ലതുപോലെ കാണികളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, ഹരിയാന എന്നീ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ നികുതിയിളവുണ്ട്.
സബര്‍മതി എക്സ്പ്രസ് എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തില്‍ ഏക്ത കപൂറും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക