കീവ്: ഉക്രൈനെതിരായ യുദ്ധത്തില്‍ ആദ്യമായി റഷ്യ ഭൂഖണ്ഡാന്തര മിസൈല്‍ പ്രയോഗിച്ചു. ഉക്രൈന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ അസ്ട്രഖാന്‍ പ്രദേശത്ത് നിന്നാണ് റഷ്യ ഉക്രൈനിലേക്ക് മിസൈല്‍ തൊടുത്തത്. ഇതിനുമുമ്പ് ഇത്ര ശക്തമായ ഒരായുധം റഷ്യ പ്രയോഗിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയിലേക്ക് യുഎസ്, ബ്രിട്ടീഷ് മിസൈലുകള്‍ ഉക്രൈന്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നീക്കമുണ്ടായത്. ആയിരത്തിലധികം കിലോമീറ്ററുകള്‍ ദൂരപരിധിയുള്ളവയാണ് ഈ മിസൈലുകള്‍. പൊതുവെ ആണവയുദ്ധങ്ങളിലാണ് ഇവയെ ഉപയോഗിക്കാറ്. മിസൈല്‍ എന്തെങ്കിലും നാശനഷ്ടങ്ങളുണ്ടാക്കിയോ എന്ന് വ്യക്തമല്ല.
ഉക്രൈനിലെ ഡിനിപ്രോയിലുള്ള സംരംഭങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിനിടെ റഷ്യയുടെ ആറ് കെഎച്ച്-101 ക്രൂയിസ് മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി ഉക്രൈന്‍ വ്യോമസേന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: